Sections

മനുഷ്യരെ തിരിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കി ഇലോണ്‍ മസ്‌ക്

Saturday, Nov 12, 2022
Reported By admin
musk

യഥാര്‍ത്ഥത്തില്‍ മനുഷ്യരാണോയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടിരുന്നു

 

ട്വിറ്റര്‍ ജീവനക്കാര്‍ 'യഥാര്‍ത്ഥ മനുഷ്യര്‍' ആണെന്ന് സ്ഥിരീകരിക്കാന്‍ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പതിവായി നല്‍കുന്ന ബോണസ് നല്‍കുന്നതിന് മുമ്പ് ട്വിറ്റര്‍ ജീവനക്കാര്‍ 'real humans' ആണെന്ന് സ്ഥിരീകരിക്കാന്‍ ഇലോണ്‍ മസ്‌ക് ശമ്പള ഓഡിറ്റ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ട്വിറ്ററിലെ ഉപയോക്താക്കളുടെ കാര്യത്തിലും സമാന സംശയം മസ്‌ക് മുന്‍പ് ഉന്നയിച്ചിരുന്നു. അതേ രീതിയില്‍ ശമ്പളം വാങ്ങുന്നവരില്‍ ഗോസ്റ്റ് എംപ്ലോയീസ് ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിന് മസ്‌ക് പേ റോള്‍ ഓഡിറ്റ് ആവശ്യപ്പെട്ടതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഡിറ്റ് നടത്താന്‍ മസ്‌ക് തിരഞ്ഞെടുത്ത അക്കൗണ്ടിംഗ് ഓഫീസര്‍ റോബര്‍ട്ട് കെയ്ഡന്‍, ചില ജീവനക്കാരെ അറിയാമോയെന്ന് സ്ഥിരീകരിക്കാനും അവര്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരാണോയെന്ന് പരിശോധിക്കാനും മാനേജര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

പിരിച്ചുവിട്ടിട്ടും തിരിച്ചെടുത്തു

ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ തന്നെ ചിലവ് ചുരുക്കലിനും ജോലി വെട്ടിക്കുറയ്ക്കലിനും പ്രാധാന്യം നല്‍കുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. മസ്‌കിന്റെ വരവോടെ കമ്പനി 3,700 തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഇത് ട്വിറ്ററിന്റെ മൊത്തം തൊഴിലാളികളുടെ പകുതിയോളം വരും.
അതേസമയം കമ്പനി ഇപ്പോള്‍ പിരിച്ചുവിട്ട ഡസന്‍ കണക്കിന് മുന്‍ ജീവനക്കാരുമായി ബന്ധപ്പെടുകയും അവര്‍ക്ക് ജോലി തിരികെ നല്‍കുകയും ചെയ്തായും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ നടത്തിപ്പിന് അത്തരം നടപടി അത്യന്താപേക്ഷിതമാണെന്ന് മാനേജ്മെന്റ് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതായി ചില ജീവനക്കാര്‍ പറയുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.