- Trending Now:
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന പേരില്‍ വ്യവസായം തുടങ്ങാനുളള കാര്യങ്ങള്‍ സംസ്ഥാനത്ത് ലളിതമാക്കിയ സര്‍ക്കാര്‍ പരിപാടിഫലം കണ്ടു.വ്യവസായ സൗഹൃദ അന്തരീക്ഷം സംബന്ധിച്ച കേന്ദ്ര റാങ്കുയര്‍ത്തി കേരളം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ലക്ഷ്യം മുന്‍നിര്‍ത്തി ദേശീയാടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിഷ്‌കാരങ്ങളും മാറ്റങ്ങളും നടപ്പാക്കപ്പെട്ടതിലെ മികവിനെ അടിസ്ഥാനമാക്കി വലിയ പുരോഗതി നേടിയ Aspirers എന്ന വിഭാഗത്തിലാണ് കേരളം ഉള്‍പ്പെട്ടത്. വ്യവസായ സൗഹ്യദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നിര്‍ദ്ദേശിച്ചവയില്‍ 80% ലേറെ നടപടികളും നിബന്ധനകളും പരിഷ്‌കാരങ്ങളും പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
ഫുഡ് സേഫ്റ്റി ലൈസന്‍സും രജിസ്ട്രേഷനും ആര്‍ക്ക്? എന്തിന് ? ... Read More
കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളം, രാജ്യത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായി അതിവേഗം മാറുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിസിനസ് പരിഷ്‌ക്കരണ പ്രവര്‍ത്തന പദ്ധതികള്‍ (ബി.ആര്‍.എ .പി.) നടപ്പാക്കിയത് ആധാരമാക്കിയാണ് സംസ്ഥാനങ്ങളുടെ റാങ്കിങ്. 15 മേഖലകളിലായി 301 കാര്യങ്ങള്‍ റിപ്പോര്‍ട്ടിന് പരിഗണിച്ചു. വിവരങ്ങളുടെ ലഭ്യത, ഏക ജാലക സംവിധാനം, തൊഴില്‍, പരിസ്ഥിതി, ഭൂമിയുടെ കൈമാറ്റവും ലഭ്യതയും ഉപയോഗാനുമതി എന്നിവയെല്ലാമാണ് ഇതില്‍ ഉള്‍പ്പെട്ടത്.
ലൈസന്‍സ് നിര്‍ബദ്ധം ഭക്ഷണ ശുചിത്വത്തില്‍ വിട്ടുവീഴ്ച അനുവദിക്കില്ല
... Read More
ഇത്തവണ പൊതുമാനദണ്ഡത്തിനൊപ്പം, വ്യവസായികളുടെ അഭിപ്രായ ക്രോഡീകരണവും റാങ്കിങ് നിര്‍ണയിക്കുന്നതില്‍ പ്രധാനമായിരുന്നു. അഞ്ച് കാര്യങ്ങളില്‍ വ്യവസായവകുപ്പ് നടത്തിയ ഇടപെടല്‍ വ്യവസായികളുടെ പ്രിയം നേടാന്‍ ഇടയാക്കി. ലൈസന്‍സ് അനുവദിക്കുന്നതിലുള്ള സുതാര്യതയും വേഗവുമാണ് ഇതില്‍ പ്രധാനം. 50 കോടിരൂപവരെ നിക്ഷേപമുള്ള വ്യവസായങ്ങള്‍ തുടങ്ങാന്‍ ലെസന്‍സ് ലഭിക്കാന്‍ കാത്തുനില്‍ ക്കേണ്ട. വ്യവസായം തുടങ്ങി മൂന്നു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് നേടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. 50 കോടിക്കു മുകളിലാണെങ്കില്‍ ഏഴുദിവസത്തിനുള്ള ലൈസന്‍സ് അനുവദിക്കണമെന്നാണ് വ്യവസ്ഥ. ഇവയെല്ലാം വലിയ അംഗീകാരം വ്യവസായികള്‍ക്കിടയി ലുണ്ടാക്കി. വ്യവസായമേഖലയിലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ നിയമപരമായ അധികാരം നല്‍കിയുള്ള പരാതിപരിഹാര സംവിധാനം, കാലതാമസമില്ലാതെ പരിശോധന പൂര്‍ത്തിയാക്കാനുള്ള സംവിധാനം, ചെറുകിട വ്യവസായികളെ സഹായിക്കാനുള്ള ടെക്‌നോളജി ക്ലിനിക് എന്നിവയും റാങ്കുയര്‍ത്തി.
FSSAI ലൈസന്‍സ് പോലെ നിര്‍ണായകം തന്നെയാണ് ലൈസന്‍സ് പുതുക്കലും
... Read More
സംരംഭകന്റെ സാക്ഷ്യപത്രം മാത്രം അടിസ്ഥാനമാക്കി സംസ്ഥാനത്തു 10 കോടി രൂപ വരെ മുതല്‍മുടക്കുള്ള വ്യവസായം തുടങ്ങാന്‍ അനുമതി നല്‍കുന്ന കേരള സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍ നേരത്തെ ഈസ് ഓഫ് ഡൂയിംഗിന്റെ ഭാഗമായി നിയമസഭ പാസാക്കിയിരുന്നു. കേരളത്തിന്റെ വ്യവസായ മേഖലക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്ന നിയമപ്രകാരം മൂന്നു വര്‍ഷം വരെ പത്തുകോടി രൂപവരെ മുതല്‍മുടക്കുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭം ആരംഭിക്കാന്‍ ലൈസന്‍സുകള്‍ ആവശ്യമില്ല.3 വര്‍ഷത്തിനുശേഷം 6 മാസത്തിനകം എല്ലാ ലൈസന്‍സുകളും നേടിയാല്‍ മതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.