- Trending Now:
സംസ്ഥാനത്ത് കര്‍ഷകര്‍ക്കായി സംസ്ഥാന കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ഷക അവാര്‍ഡ് 2021ലെ പ്രത്യേക ആദരം തിരുവനന്തപുരം ഭരതന്നൂര്‍ തണ്ണിച്ചാലില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കര്‍ഷകനായവിജയന്‍ ജനാര്‍ദ്ധനന് ലഭിച്ചു. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദില്‍ നിന്ന് വിജയന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഇന്ത്യയില്‍ ആദ്യമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയാരംഭിച്ച ഒരാളാണ് വിജയന്‍. 2007ല്‍ സ്വന്തം മട്ടുപ്പാവില്‍ ആരംഭിച്ച കൃഷി ഇപ്പോള്‍ 20 ഏക്കറോളം സ്ഥലത്തായി വ്യാപിപ്പിച്ചിട്ടുണ്ട്. ഫലവൃക്ഷ കൃഷിയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് റംബുട്ടാന്‍, മാംഗോസ്റ്റീന്‍, അബിയൂ, വാനില, സ്റ്റിവിയ എന്നിവയും കൃഷി ചെയ്തു വരുന്നു. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളായി ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസ്, കംബൂച്ച എന്നിവ ഉല്‍പ്പാദിപ്പിച്ച് സ്വന്തം ഔട്ട്‌ലെറ്റുകള്‍ വഴി വിപണനവും നടത്തുന്നു.
കേരളത്തിന്റെ ഭാവി ഫലവൃക്ഷ കൃഷിയിലാണ് എന്ന സന്ദേശം പ്രചരിപ്പിക്കുകയും അതിനായി ധാരാളം ആളുകളെ ഈ കൃഷിയിലേക്ക് കൈ പിടിച്ചു കയറ്റുവാനും വിജയന്‍ പരിശ്രമിക്കുന്നു.പാങ്ങോട് പഞ്ചായത്ത് ഒരു ഡ്രാഗണ്‍ ഫ്രൂട്ട് ഗ്രാമമായി മാറുന്നതില്‍ മുഖ്യ പങ്കും ഈ കര്‍ഷകനുണ്ട്.ഈ എഴുപതുകാരന്റെ വിജയഗാഥയ്ക്ക് പിന്തുണ നല്‍കുവാന്‍ ഭാര്യ ശോഭനയും ഈ സംരംഭത്തില്‍ കൃത്യമായ പങ്കുകള്‍ വഹിക്കുന്നു. പാങ്ങോട് ഗ്രാമപഞ്ചായത്തും കൃഷിഭവനും വിജയന് പ്രോല്‍സാഹ്നങ്ങള്‍ നല്‍കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.