- Trending Now:
ക്രിപ്‌റ്റോകറന്‍സികള്‍ ലോകമെമ്പാടും തരംഗം സൃഷ്ടിക്കുകയാണ്. സതോഷി നകമോട്ടോ എന്ന അജ്ഞാത ജപ്പാന്‍കാരനോ അല്ലെങ്കില്‍ ഒരു സംഘമോ ഒരുക്കിയ ബിറ്റ്‌കോയിനിലൂടെയാണു ക്രിപ്‌റ്റോകറന്‍സിയുടെ യുഗം ആരംഭിക്കുന്നത്.ഇന്ന് ആയിരക്കണക്കിനു ക്രിപ്‌റ്റോകറന്‍സികളാണ് ലോകത്തുള്ളത്.
ക്രിപ്‌റ്റോകറന്‍സികളെ പരിഹസിക്കാനായി രംഗത്തു വന്ന ക്രിപ്‌റ്റോ നാണയമാണ് ഡോഷ്‌കോയിന്‍. 'DOGE' എന്നാണ് എഴുതുന്നതെങ്കിലും ഡോഷ്‌കോയിനെന്നാണ് ഈ വാക്കിന്റെ യഥാര്‍ത്ഥ ഉച്ചാരണം. 2013ല്‍ ബില്ലി മാര്‍ക്കസ്, ജാക്‌സന്‍ പാര്‍മര്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ ഈ നാണയത്തില്‍ മുഖചിത്രമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് മുഖമല്‍പം ചരിച്ച് കുസൃതിക്കണ്ണുകളുമായി നാണത്തോടെ നോക്കിയിരിക്കുന്ന ഒരു സുന്ദരി നായക്കുട്ടിയെയാണ്.ട്രോളുകളിലും സ്റ്റിക്കറുകളിലും നേരത്തെ തന്നെ നിറഞ്ഞു നിന്നിരുന്ന ഈനായ്ക്കുട്ടി ഡോഗ്‌കോയ്‌ന്റെ മുഖചിത്രമായതോടെ സൂപ്പര്‍താരമായി മാറുകയായിരുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വരെ ഈ നായ്ക്കുട്ടി പ്രചരണായുധമായി. നിഷ്‌കളങ്കവും ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്ന രീതിയില്‍ ഇരിക്കുന്ന ഈ നായ ഇന്ന് ആ പഴയ നായ അല്ല. ലോകത്തിലാദ്യമായി ഒരു ക്രിപ്‌റ്റോ നാണയത്തില്‍ അച്ചടിച്ച് വന്ന മൃഗം എന്ന ഘ്യാതിയും മീം ലോകത്തെ സ്വന്തം പ്രശസ്തിയും കണ്ട് കണ്ണ് തള്ളിയ ഈ പാവം നായയുടെ പേര് കബോസു.
ഷിബാ ഇനു എന്ന ഇനത്തില്‍പ്പെട്ട കബോസു ജപ്പാന്‍ സ്വദേശിയാണ്. ജപ്പാനിലെ ഒരു പ്രൈമറി സ്‌കൂള്‍ ടീച്ചറായ അറ്റ്‌സുകോ സാറ്റോ എന്ന വനിതയുടെ വളര്‍ത്തു നായ്ക്കുട്ടിയാണ് കബോസു. ഓറഞ്ചും നാരങ്ങയുമൊക്കെ അടങ്ങിയ 'സിട്രസ്' കുടുംബത്തില്‍ പെട്ട ഒരു ഫലവര്‍ഗമാണു കബോസോ. നായയുടെ മുഖം ഈ പഴത്തെ അനുസ്മരിപ്പിക്കുന്നത് കൊണ്ടാണു കബോസോയെന്നു പേരു നല്‍കിയതെന്ന് സാറ്റോ പറയുന്നു. 2010 ഫെബ്രുവരിയിലാണ്,,കബോസുവിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്നതിനായി സാറ്റോ ഒരു ബ്ലോഗ് തുടങ്ങി. ഈ ബ്ലോഗില്‍ പങ്കുവെച്ച കബോസുവിന്റെ ചിത്രങ്ങള്‍ ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. എന്നാല്‍,ഇതൊന്നും സാറ്റോ അറിഞ്ഞിരുന്നില്ല. പിന്നീട് വിവരമറിഞ്ഞപ്പോള്‍ സാറ്റോ ഞെട്ടുകയും ചെയ്തു. ഡോഷ്‌കോയിന്റെ മുഖചിത്രമായതോടെ ഇത്തിരി ഗമയിലാണ് 15കാരിയായ കബോസുവിന്റെ നടപ്പെന്ന് തമാശയായി സാറ്റോ പങ്കുവയ്ക്കുന്നു. എങ്ങനെ ഗമ കാണാതിരിക്കും ഇന്‍സ്‌റ്ഗ്രമില്‍ മൂനുലക്ഷത്തിലധികവും, ഫേസ്ബുക്കില്‍ എണ്‍പത്തിയാറയിരത്തിലധികം ഫോളോവേഴ്‌സുമാണ് കബോസുവിനുള്ളത്.
ഇത് ഇപ്പോഴുള്ള കബോസു..കബോസുവിന് ഒരു പൂര്‍വകാലമുണ്ട്. സങ്കടപ്പെടുത്തുന്ന ഒരു പൂര്‍വകാലം. ജപ്പാനിലെ ഒരു പപ്പി മില്ലിലാണ് കബോസുവിന്റെ ജനനം. നിരവധി നായകളെ വില്‍ക്കുവാന്‍ വേണ്ടി ബ്രീഡര്‍മാര്‍ ഉപയോഗിക്കുന്ന സ്ഥലമാണ് പപ്പി മില്‍. ബ്രീഡ് ചെയ്യണം, വില്‍ക്കണം, കാശുണ്ടാക്കണം എന്നതിലുപരി അവര്‍ക്ക് വേറെ ഒരു ചിന്തയുമില്ല. അത് കൊണ്ട് തന്നെ ഈ പപ്പി മില്ലുകളില്‍ നായകള്‍ നരക തുല്യമായ ജീവിതമാണ് നയിക്കുക. അങ്ങനെ ബ്രീഡര്‍ കാര്യം കഴിഞ്ഞു ഉപേക്ഷിച്ച ഒരു പപ്പി മില്ലിലെ നിരവധി നായകളെ കുറിച്ച് ഒരു വാര്‍ത്ത ടീച്ചറായ അറ്റ്‌സുകോ സാറ്റോയുടെ കണ്ണിലുടക്കി. ഏറ്റെടുക്കാന്‍ ആരുമിലെങ്കില്‍ അവയെ കൊല്ലാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ വേദനാജനകമായ വാര്‍ത്ത കണ്ട സാറ്റോ ഒരു നായയെ എങ്കിലും ദത്തെടുത്ത് രക്ഷിക്കാണമെന്നു തീരുമാനിച്ചാണ് പപ്പി മില്ലില്‍ എത്തിയത്. നിരവധി നായ കുട്ടികള്‍ ഉണ്ടായിരുന്നെകിലും ഒറ്റ നോട്ടത്തില്‍ ഇഷ്ടമായ കബോസുവിനെ അവര്‍ ദത്തെടുത്തു. പിന്നീട് ഉള്ളത് ചരിത്രം. അങ്ങനെ മരണം കാത്ത് കഴിഞ്ഞ കബോസു ഇന്ന് ലോകപ്രശസ്തയായി.
ഇതിനിടയില്‍ 2017ല്‍ കബോസു ചത്തുവെന്നു ഒരു വാര്‍ത്ത ഇന്റര്‍നെറ്റ് ലോകത്ത് പരന്നു. എന്നാല്‍ അത് വ്യാജ വാര്‍ത്തയായിരുന്നു. ഡോഷ്‌കോയിന്റെ വില ഇടിക്കാന്‍ ഏതോ വിരുതന്‍ പടച്ചു വിട്ട വാര്‍ത്തയായിരുന്നു അത്. കണ്ടില്ലേ കബോസുവിന്റെ ഒരു പവര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.