Sections

ഡിസ്നിയും ജീവനക്കാരെ പിരിച്ചുവിടുന്നു 

Thursday, Feb 09, 2023
Reported By admin
lay off

ആഗോളതലത്തിലെ ആകെ തൊഴിൽ സേനയുടെ മൂന്നു ശതമാനമാണ് കുറയ്ക്കുന്നത്


ആഗോള മാധ്യമ ഭീമനായ ഡിസ്നി കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏഴായിരം ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. മാധ്യമ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്തുള്ള ചെലവു ചുരുക്കലിന്റെ ഭാഗമാണിത്.

ഒക്ടോബർ ഒന്നു വരെയുള്ള കണക്ക് അനുസരിച്ച് ഡിസ്നിക്ക് 2,20,000 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 1,66,000ഉം യുഎസിലാണ്. യുഎസിൽ മാത്രമാണ് പിരിച്ചുവിടൽ എന്നു വ്യക്തമല്ല. പ്രതിസന്ധി അതിജീവിക്കാൻ ചെലവു ചുരുക്കൽ അനിവാര്യമാണെന്ന് ഡിസ്നി സിഇഒ ബോബ് ഐഗർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.