- Trending Now:
കൊച്ചി: ആഗോള കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ ഡയറക്ട്7 നെറ്റ്വർക്സ് ഇൻഫോപാർക്കിൽ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഇൻഫോപാർക്ക് ഫേസ്-2 കാമ്പസിലെ ക്ലൗഡ് സ്കേപ്സ് ബൈ ശൂന്യ ഏക് സൈബർ പാർക്കിലാണ് പുതിയ ഓഫീസ്. പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കമ്പനി കൊച്ചിയിൽ വിപുലമായ സൗകര്യങ്ങളോടെ പുതിയ കേന്ദ്രം തുടങ്ങിയത്.
ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പുതിയ ഓഫീസ് സന്ദർശിച്ച് കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തി. കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾ, ഭാവി വികസന പദ്ധതികൾ എന്നിവ സംബന്ധിച്ച് അധികൃതർ സംസാരിച്ചു.
സുമേഷ് കുര്യൻ, ജിജിൻ ജോൺ എന്നിവർ ചേർന്ന് ദുബായിൽ തുടക്കം കുറിച്ച ഡയറക്ട്7 നെറ്റ്വർക്സ്, കഴിഞ്ഞ 12 വർഷങ്ങൾ കൊണ്ട് അന്താരാഷ്ട്ര വിപണിയിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന മുൻനിര കമ്മ്യൂണിക്കേഷൻ ടെക്നോളജി ദാതാക്കളായി വളർന്നിട്ടുണ്ട്. ബിസിനസ് ആശയവിനിമയങ്ങൾ കാര്യക്ഷമമാക്കുന്നതിനായി എസ്എംഎസ്, വാട്സാപ്പ് ബിസിനസ് മെസ്സേജിംഗ്, വൈബർ, ഒടിപി വെരിഫിക്കേഷൻ, നമ്പർ ലുക്ക്അപ്പ് തുടങ്ങിയവയ്ക്കായുള്ള ക്ലൗഡ് അധിഷ്ഠിത കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുകളും എപിഐ സേവനങ്ങളുമാണ് കമ്പനി പ്രധാനമായും നൽകിവരുന്നതെന്ന് സുമേഷ് കുര്യനും ജിജിൻ ജോണും പറഞ്ഞു.
ഡയറക്ട്7 നെറ്റ്വർക്സിന്റെ സാങ്കേതിക-പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും പ്രൊഡക്റ്റ് വികസനത്തിനും കമ്പനിയുടെ ആഗോള വളർച്ചയ്ക്കും കൊച്ചി ഇൻഫോപാർക്കിലെ ഈ പുതിയ ഓഫീസ് കരുത്തേകുമെന്നും അവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.