- Trending Now:
കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്സലന്‍സും (കെഎഎസ്ഇ) ഐ.എച്ച്.ആര്‍.ഡി റീജിനല്‍ സെന്റര്‍ എറണാകുളവും സംയുക്തമായി ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വനിതകള്‍ക്കയായി ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10.
അഞ്ചു ലക്ഷത്തില്‍ താഴെ വാര്‍ഷികകുടുംബ വരുമാനമുള്ളവര്‍, എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗത്തില്‍ പെട്ടവര്‍ കോവിഡ് / പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, സിംഗിള്‍ പാരന്റ്, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഒറ്റ പെണ്‍കുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തില്‍പെട്ടവര്‍ ആയിരിക്കണം.
15-ാം വയസില്‍ കാഴ്ച നഷ്ടമായി; ഇന്ന് ഫുഡ് ബിസിനസില്‍ വിജയം തൊട്ട് ഗീത
... Read More
പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു
1. കപ്പാസിറ്റി ബില്‍ഡിങ് ആന്റ് ഡെവലപ്പ്മെന്റ് ഓഫ് എന്റര്‍പേണേറിയല്‍ സ്‌കില്‍സ് ട്രെയിനിങ് ഫോര്‍ വുമണ്‍ അക്രോസ് കേരള ഇന്‍ പ്രൊഡക്ഷന്‍ ഓഫ് ഇലക്ട്രോണിക് പ്രൊഡക്റ്റ് ആന്റ് എസ്റ്റാബ്ളിഷ്മെന്റ് ഓഫ് ഇലക്ട്രോണിക് ഹബ്, 6 മാസം, എസ്.എസ്.എല്‍.സി, മോഡല്‍ പോളിടെക്നിക് കോളേജ്, മാള, ഫോണ്‍ - 9497804276
2. കപ്പാസിറ്റി ബില്‍ഡിങ് ആന്റ് ഡെവലപ്പ്മെന്റ് ഓഫ് എന്റര്‍പേണേറിയല്‍ സ്‌കില്‍സ് ട്രെയിനിങ് ഫോര്‍ വുമണ്‍ അക്രോസ് കേരള ഇന്‍ റിപ്പേയറിങ് ആന്റ് റീഫര്‍ബിഷിങ് ഓഫ് ഇലക്ട്രോണിക് എക്യുപ്മെന്റ്, 6 മാസം, എസ്.എസ്.എല്‍.സി, (1)ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാഴക്കാട് ,ഫോണ്‍ - 8547005009, (2)കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പട്ടുവം ഫോണ്‍ 9847007177, (3)കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കടുത്തുരുത്തി ഫോണ്‍ 8547005049, (4) കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മറയൂര്‍ ഫോണ്‍ 8547020881
3. കപ്പാസിറ്റി ബില്‍ഡിങ് ആന്റ് ഡെവലപ്പ്മെന്റ് ഓഫ് എന്റര്‍പേണേറിയല്‍ സ്‌കില്‍സ് ട്രെയിനിങ് ഫോര്‍ വുമണ്‍ അക്രോസ് കേരള ടു സെറ്റ് അപ്പ് ഡൊമസ്റ്റിക്ക് ഇലക്ട്രിക്കല്‍ / പ്ലംബിങ് ടെക്നിക്കല്‍ സര്‍വീസ് ഹബ്, 6 മാസം, എസ്.എസ്.എല്‍.സി, (1) കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോഴിക്കോട് ഫോണ്‍ -9446255872 (2) ഐ.എച്ച്.ആര്‍.ഡി റീജിനല്‍ സെന്റര്‍ എറണാകുളം , ഫോണ്‍ - 0484-2337838, (3) മോഡല്‍ പോളിടെക്നിക് കോളേജ്, കരുനാഗപ്പള്ളി ഫോണ്‍- 9447488348, (4) കോളേജ് ഓഫ് എഞ്ചിനീയറിങ്, ചെങ്ങന്നൂര്‍ ഫോണ്‍ - 0479-2454125 (5) ഐ.എച്ച്.ആര്‍.ഡി.എക്സ്റ്റന്‍ഷന്‍ സെന്റര്‍,തവനൂര്‍ ഫോണ്‍-0494 2688699.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.