- Trending Now:
കൊച്ചി: സജീവ ചേരുവകൾ (ആക്റ്റീവ് ഇൻഗ്രിഡിയൻസ്) അടങ്ങിയ ചർമ്മസംരക്ഷണ ഉൽപന്ന ബ്രാൻഡായ ഡെർമ കോ. 41 മാസത്തിനുള്ളിൽ പ്രതിമാസം 30 കോടി രൂപയുടെ വരുമാനം എന്ന നിർണായകമായ നേട്ടം കൈവരിച്ചു. ഹൊനാസ കൺസ്യൂമർ ലിമിറ്റഡിന് കീഴിൽ 2020 ലാണ് ഡെർമ കോ സ്ഥാപിതമായത്. ഈ നേട്ടത്തിലൂടെ ബ്രാൻഡ് ഹൊനാസയുടെ പതാകവാഹക ബ്രാൻഡായ മാമഎർത്തിനെ പ്രതിമാസ വരുമാന നേട്ടത്തിൽ മറികടക്കുകയും ചെയ്തു.
ഡെർമ കോ ചർമ്മത്തിനും മുടിയ്ക്കും സംരക്ഷണം നൽകുകയും മുഖക്കുരു, മുഖക്കുരുപാടുകൾ, നിറവ്യത്യാസം, മങ്ങിയ ചർമ്മം, ജര, മുടികൊഴിച്ചിൽ, താരൻ തുടങ്ങിയവ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ ഉൽപന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. ഇവ ഡിജിറ്റൽ, റീട്ടെയ്ൽ വിൽപന കേന്ദ്രങ്ങളിലൂടെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ളസംവിധാനങ്ങളും കമ്പനി സ്വീകരിച്ചിട്ടുണ്ട്.മുൻനിര ഇ-കൊമേഴ്സ്പ്ലാറ്റ്ഫോമുകളിലും തെരഞ്ഞെടുത്ത വ്യാപാര പങ്കാളികളുടെ ഔട്ട്ലെറ്റുകളിലും ഇവ ലഭ്യമാകും.
മൂല്യവർദ്ധിത സേവനങ്ങളുമായി സ്വർണവായ്പ വിതരണം ശക്തിപ്പെടുത്തി ഡിബിഎസ് ബാങ്ക്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.