Sections

മൂല്യവർദ്ധിത സേവനങ്ങളുമായി സ്വർണവായ്പ വിതരണം ശക്തിപ്പെടുത്തി ഡിബിഎസ് ബാങ്ക്

Wednesday, Sep 20, 2023
Reported By Admin
DBS Bank

കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യ പുതിയ മൂല്യവർധിത സേവന ശ്രേണിയിലൂടെ സ്വർണ വായ്പ വിഭാഗം ശക്തിപ്പെടുത്തുന്നു. സ്വർണവായ്പയിൽ സ്വർണ നിലവാരം (ഗോൾഡ് ലോണിൽ ഗോൾഡ് സ്റ്റാൻഡേർഡ്) കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.

മുഖ്യമായും തെക്കേയിന്ത്യയിലെ കാർഷകരിൽ നിന്ന് ലഭിച്ച മികച്ച ഉപയോക്തൃാനുഭത്തിലൂടെയും ഉയർന്ന ഡിമാൻറിലൂടെയും ഡിബിഎസ് ബാങ്ക് ഇന്ത്യ 350 ഇടങ്ങളിലെ 530 ശാഖകളിലൂടെ സ്വർണവായ്പ ബിസിനസിൽ സമീപ കാലത്ത് മികച്ച വളർച്ചയാണ് കൈവരിച്ചത്.

ഡിബിഎസ് സ്വർണവായ്പകൾ വ്യക്തിഗത ആവശ്യങ്ങൾക്കും ബിസിനസിനും 30 മിനിറ്റിനുള്ളിൽ വേഗത്തിലുള്ള ലോൺ വിതരണം ലഭ്യമാക്കുന്നു. ശമ്പളക്കാർ, പ്രൊഫഷണലുകൾ, ചെറുകിട ബിസിനസുകാർ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങി വിവിധ മേഖലയിലുള്ളവർക്ക് ഉന്നത നിലവാരമുള്ള ബാങ്കിങ് സേവനത്തോടെ ആകർഷകമായ പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുന്നത്.

25,001 രൂപ മുതൽ 50 ലക്ഷം രൂപ വരെ സ്വർണവായ്പ ലഭ്യമാകും. മികച്ച സേവനത്തിന് 2009 മുതൽ 2022 വരെയുള്ള തുടർച്ചയായ 14 വർഷം ഗ്ലോബൽ ഫിനാൻസിൻറെ 'ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്ക്' എന്ന ബഹുമതി നേടിയിട്ടുണ്ട്.

ഡിബിഎസ് സ്വർണവായ്പകൾ വ്യക്തികളെയും ബിസിനസുകളെയും അവരുടെ സ്വർണ ആസ്തിയുടെ യഥാർത്ഥ മൂല്യം ഉപയോഗപ്പെടുത്തി അവരുടെ വിപുലമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ കൺസ്യൂമർ ബാങ്കിംഗ് ഗ്രൂപ്പ് അസറ്റ്സ്, സ്ട്രാറ്റജിക് അലയൻസസ് മേധാവി, എംഡി സജിഷ് പിള്ള പറഞ്ഞു.

ഉപയോക്താക്കൾക്ക് പലിശ നിരക്ക് ലാഭിക്കുന്നതിന് മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയിലേക്ക് അവരുടെ കുടിശ്ശികയുള്ള വായ്പ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സ്വർണ്ണ വായ്പ ബുക്ക് 6300 കോടി രൂപ കവിഞ്ഞു, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയിലേറെയാക്കാനാണ് ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.