Sections

യുപിഐ ഇടപാടുകൾക്ക്  ക്യാഷ്ബാക്ക് റിവാർഡുകളോടെ ഡിസിബി ബാങ്ക് ഹാപ്പി സേവിംഗ്‌സ് അക്കൗണ്ട് അവതരിപ്പിച്ചു

Thursday, Jan 04, 2024
Reported By Admin
DCB Bank

കൊച്ചി: അർഹമായ യുപിഐ ഇടപാടുകളിൽ പ്രതിവർഷം 7500 രൂപ വരെ ക്യാഷ് ബാക്ക് ലഭ്യമാക്കി ഡിസിബി ബാങ്ക് ഡിസിബി ഹാപ്പി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. വെറും 500 രൂപയായിരിക്കും കാഷ് ബാക്ക് അർഹതയ്ക്കുള്ള കുറഞ്ഞ യുപിഐ ഇടപാടു തുക. 25,000 രൂപയായിരിക്കും ഡിസിബി ഹാപ്പി സേവിങ്സ് അക്കൗണ്ടിലെ ശരാശരി ത്രൈമാസ ബാലൻസ്. ശരാശരി ത്രൈമാസ ബാലൻസിൻറെ അടിസ്ഥാനത്തിൽ പത്തു രൂപ മുതൽ 625 രൂപ വരെ ഓരോ ഇടപാടിലും കാഷ് ബാക്ക് ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ഇന്ത്യയിലെ ഡിസിബി എടിഎമ്മുകളിൽ പരിധിയില്ലാത്ത ഉപയോഗം, പരിധിയില്ലാത്ത ഓൺലൈൻ ആർടിജിഎസ്, നെഫ്റ്റ്, ഐഎംപിഎസ് സൗകര്യങ്ങൾ, ഡിസിബി പേഴ്സണൽ ഇൻറർനെറ്റ് ബാങ്കിങ്, സിഡിബി മൊബൈൽ ബാങ്കിങ് ആപ് തുടങ്ങിയ മറ്റു നിരവധി സൗകര്യങ്ങളും ഇതോടൊപ്പം ലഭ്യമാക്കും.

പുതുമകൾ ഉള്ളതും റിവാർഡുകൾ നൽകുന്നതുമായ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ ചൂണ്ടിക്കാട്ടപ്പെടുന്നതെന്ന് ഡിസിബി ബാങ്ക് റീട്ടെയിൽ ആൻറ് അഗ്രി ബിസിനസ് മേധാവി പ്രവീൺ കുട്ടി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.