- Trending Now:
കോഴിക്കോട്: സംസ്ഥാനത്തെ ഐടി ജീവനക്കാർക്കിടയിൽ പിരിമുറുക്കം കുറയ്ക്കുന്നതിൻറെ ഭാഗമായി കായികമത്സരങ്ങൾ ഉൾപ്പെടുത്താനുള്ള സർക്കാർ നയത്തിനോടനുബന്ധിച്ച് നടത്തുന്ന കോഴിക്കോട് മലബാർ ബിസിനസ് ക്വിസ് ലീഗിൻറെ മാതൃകാ പ്രദർശനമത്സരം സംഘടിപ്പിച്ചു. കോഴിക്കോട് ഗവൺമൻറ് സൈബർ പാർക്കിൽ നടത്തിയ മോക്ക് ക്വിസിൽ മുപ്പതോളം ടീമുകളാണ് പങ്കെടുത്തത്.
ക്വിസിൻറെ ഗവേഷണം, അവതരണം, സംഘാടനം എന്നിവ നടത്തുന്ന ക്യു ഫാക്ടറി നോളജ് സർവീസസ് ആണ് മാതൃകാ പ്രദർശനവും സംഘടിപ്പിച്ചത്. കേരളത്തിൻറെ ക്വിസ് മാൻ സ്‌നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തി. ആഗസ്തിൽ തുടങ്ങുന്ന ക്വിസിനെക്കുറിച്ച് ടീമുകൾക്ക് പ്രാഥമിക പരിചയം നൽകാൻ വേണ്ടിയാണ് മാതൃകാ പ്രദർശന മത്സരം സംഘടിപ്പിച്ചത്. രണ്ടാമത്തെ മാതൃകാ പ്രദർശനമത്സരം ജൂലായ് 31 ന് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിൽ നടത്തും.
കോഴിക്കോട് മലബാർ ബിസിനസ് ക്വിസ് ലീഗിന്റെ മാതൃക പ്രദർശന മത്സരത്തിൽ ക്വിസ് മാൻ സ്‌നേഹജ് ശ്രിനിവാസ് കോഴിക്കോട് സൈബർപാർക്കിൽ സംസാരിക്കുന്നു.
ജീവനക്കാരുടെ ബിസിനസ് അവബോധവും നൈപുണ്യവികസനവും ലക്ഷ്യമിട്ടു കൊണ്ടാണ് അഞ്ച് മാസം നീണ്ട് നിൽക്കുന്ന ക്വിസ് പ്രൊജക്റ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാന ഐടി വകുപ്പ്, ഇൻറർനാഷണൽ ക്വിസിംഗ് അസോസിയേഷൻ(ഏഷ്യ), സിഐടിഐ 2.0, കേരള സ്റ്റാർട്ടപ്പ് മിഷൻ, കോഴിക്കോട് ഗവ. സൈബർ പാർക്ക് എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള ഐടി മിഷനാണ് സംഘാടനച്ചുമതല.
മലയാളി സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത് അമേരിക്കൻ കമ്പനി... Read More
മാസത്തിൽ ഒന്നു വീതം ആഗസ്ത് മുത ഡിസംബർ വരെയാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ മത്സരങ്ങളുടെയും വേദി കോഴിക്കോടായിരിക്കും. മലബാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് രണ്ടു പേരടങ്ങുന്ന ടീമുകളെ മത്സരിപ്പിക്കാം.
www.keralaquizleagues.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഒരു ടീമിന് 5000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന ഓരോ ടീമുകൾക്കും 5 ഓഫ്‌ലൈൻ സ്റ്റേജ് മത്സരങ്ങളിലും 25 ഓൺലൈൻ മത്സരങ്ങളിലും പങ്കെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.