Sections

ഹോം അപ്ലയൻസുകൾ വാങ്ങുമ്പോൾ വാറന്റി നിബന്ധനകൾ ശ്രദ്ധിക്കാറുണ്ടോ?ഉപഭോക്താക്കൾക്കായി നൽകുന്ന നിർദേശങ്ങൾ

Saturday, Jul 18, 2026
Reported By Admin
Comprehensive Warranty Tips Before Buying Home Appliances

ഏതൊരു ഗൃഹോപകരണത്തിന്റെയും യഥാർത്ഥ മൂല്യം അത് വാങ്ങുന്ന സമയത്ത് മാത്രമല്ല അത് നമ്മുടെ ദൈനംദിന ജീവിതത്തിന് എത്രത്തോളം സൗകര്യപ്രദമാണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഉൽപ്പന്നങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന അപ്രതീക്ഷിത തകരാറുകളിൽ നിന്നും ഭാരിച്ച ചെലവുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിൽ വിപുലമായ വാറന്റികൾക്ക് വലിയ പങ്കുണ്ട്.

പലപ്പോഴും ഉപഭോക്താക്കൾ ഉൽപ്പന്നത്തിന്റെ സവിശേഷതകൾ, ഭംഗി, വില, വാറന്റി എന്നിവ ശ്രദ്ധിക്കാറുണ്ടെങ്കിലും വാറന്റിയുടെ നിബന്ധനകൾ വിശദമായി പരിശോധിക്കാൻ മറന്നുപോകാറുണ്ട്. വർഷങ്ങളോളം ഉപയോഗിക്കേണ്ട ഗൃഹോപകരണങ്ങളുടെ കാര്യത്തിൽ വിശ്വസനീയമായ വിൽപ്പനാനന്തര സേവനവും വാറന്റിയും ഉൽപ്പന്നത്തിന്റെ പ്രകടനത്തോളം തന്നെ പ്രധാനപ്പെട്ടതാണ്. ഇന്ന് ഉൽപ്പന്നം വാങ്ങുന്ന തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമായി കോംപ്രിഹെൻസീവ് വാറന്റികൾ മാറിയിരിക്കുന്നു.

പുതിയൊരു ഗൃഹോപകരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കായി ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസ് സർവീസ് ഹെഡ് അർണബ് ബാഗ്ചി നൽകുന്ന ചില പ്രധാന നിർദേശങ്ങൾ:

ഉൽപ്പന്നത്തിന്റെ ദീർഘകാല ചിലവ് മനസ്സിലാക്കുക

ഒരു ഉൽപ്പന്നം വാങ്ങുന്ന വില എന്നത് അതിന്റെ തുടക്കം മാത്രമാണ്. ഭാവിയിൽ വരാവുന്ന റിപ്പയറിംഗ് ചെലവുകൾ, സ്പെയർ പാർട്സുകളുടെ ലഭ്യത, സർവീസ് ചാർജ് എന്നിവയും മുൻകൂട്ടി കണക്കാക്കണം. ഉൽപ്പന്നത്തിന്റെ ദീർഘകാല ഉപയോഗത്തിനിടയിൽ വരാവുന്ന മൊത്തം ചെലവ്, ഊർജ്ജ കാര്യക്ഷമത, അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം വിലയിരുത്തി വേണം കൃത്യമായ തീരുമാനമെടുക്കാൻ. സുതാര്യമായ വാറന്റി നിബന്ധനകൾ അപ്രതീക്ഷിത ചെലവുകൾ നേരിടാൻ സഹായിക്കും.

കോംപ്രിഹെൻസീവ് വാറന്റിയും സാധാരണ വാറന്റിയും തിരിച്ചറിയുക

ഒരു സാധാരണ വാറന്റിയിൽ സാങ്കേതിക കാരണങ്ങളാൽ ബാധകമല്ലാത്ത വ്യവസ്ഥകളോടെ ചില പ്രത്യേക ഭാഗങ്ങൾക്ക് മാത്രമായിരിക്കും പരിമിതമായ പരിരക്ഷ ലഭിക്കുക. ഇതിൽ റിപ്പയറിംഗ് ചെലവുകളും മറ്റ് മറഞ്ഞിരിക്കുന്ന ചെലവുകളും കൂടുതലായിരിക്കും. ഉദാഹരണത്തിന് 1 വർഷത്തെ ഉൽപ്പന്ന വാറന്റിയും 5- 10 വർഷത്തെ കംപ്രസ്സർ വാറന്റിയുമുള്ള ഒരു എസിയിൽ കംപ്രസ്സറിന് മാത്രമായിരിക്കും ദീർഘകാല പരിരക്ഷ ലഭിക്കുന്നത്. പിസിബി, ഫാൻ മോട്ടോർ എന്നിവ കേടായാലോ ഗ്യാസ് ചോർച്ച ഉണ്ടായാലോ ഉപഭോക്താവ് പണം നൽകേണ്ടിവരും. എന്നാൽ കോംപ്രിഹെൻസീവ് വാറന്റിയിൽ പ്രധാന ഭാഗങ്ങളെല്ലാം ഉൾപ്പെടുന്നതിനാൽ അപ്രതീക്ഷിതമായി ഉണ്ടാകാനിടയുള്ള ചെലവുകൾ ഒഴിവാക്കാം.

നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധയോടെ വായിക്കുക

മിക്ക ഉപകരണങ്ങൾക്കും സാധാരണ വാറന്റി ലഭിക്കുമെങ്കിലും ബ്രാൻഡുകളും ഉൽപ്പന്ന വിഭാഗങ്ങളും അനുസരിച്ച് നിബന്ധനകളിൽ വലിയ വ്യത്യാസമുണ്ടാകാം. വാറന്റിയിൽ എന്തൊക്കെ ഉൾപ്പെടുന്നു, ഏതൊക്കെ ഒഴിവാക്കപ്പെട്ടിരിക്കുന്നു, മറഞ്ഞിരിക്കുന്ന ചെലവുകൾ, വാർഷിക അറ്റകുറ്റപ്പണി ചെലവുകൾ, പരിരക്ഷയുടെ കാലാവധി എന്നിവ വ്യക്തമായി മനസ്സിലാക്കണം. ഉദാഹരണത്തിന് എസിയുടെ ഗ്യാസ് റീഫില്ലിംഗ്, റിമോട്ട് എന്നിവ വാറന്റിയിൽ ഉൾപ്പെടുമോ എന്ന് പരിശോധിക്കുക. ചില വാറന്റികളിൽ കൺസ്യൂമബിൾ പാർട്സുകൾ ഒഴിവാക്കാറുണ്ട്, ചിലതിന് പ്രാദേശികമായ നിയന്ത്രണങ്ങളും ഉണ്ടാകാം.

ഉൽപ്പന്നം വാങ്ങുന്നതിൽ വാറന്റി ഒരു പ്രധാന ഘടകമാകണം

ഒരു ഗൃഹോപകരണം തിരഞ്ഞെടുക്കുമ്പോൾ അതിന്റെ സവിശേഷതകൾക്കും വിലയ്ക്കും നൽകുന്ന അതേ പ്രാധാന്യം വാറന്റി നിബന്ധനകൾക്കും നൽകണം. കോംപ്രിഹെൻസീവ് വാറന്റി എന്നത് നിർമ്മാതാക്കൾക്ക് അവരുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിലുള്ള ആത്മവിശ്വാസത്തെയും ഉപഭോക്തൃ സംതൃപ്തിയെയുമാണ് കാണിക്കുന്നത്. ഉപഭോക്താക്കളുടെ ഈ ആവശ്യകത തിരിച്ചറിഞ്ഞാണ് ഗോദ്റെജ് യാതൊരുവിധ മറഞ്ഞിരിക്കുന്ന ചിലവുകളുമില്ലാതെ 5 വർഷത്തെ സൗജന്യ കോംപ്രിഹെൻസീവ് വാറന്റി നൽകുന്നത്.

വാങ്ങിയ ശേഷം കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക

ഉൽപ്പന്നം വാങ്ങിയ ശേഷം കൃത്യമായ വിവരങ്ങൾ നൽകി വാറന്റി രജിസ്ട്രേഷൻ പൂർത്തിയാക്കുകയും അത് ആക്ടിവേറ്റ് ചെയ്യുകയും വേണം. വാറന്റി രേഖകളും ബ്രാൻഡിന്റെ ഔദ്യോഗിക കസ്റ്റമർ സപ്പോർട്ട് നമ്പറും എപ്പോഴും കൈവശം കരുതുന്നത് പെട്ടെന്ന് സഹായം ലഭിക്കാൻ സഹായിക്കും. ഉൽപ്പന്നത്തിന് മുകളിൽ ഒട്ടിച്ചിരിക്കുന്നതോ ബ്രാൻഡിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ളതോ ആയ ഔദ്യോഗിക നമ്പർ മാത്രം ഉപയോഗിക്കുക. വ്യാജ സർവീസ് ഏജൻസികളുടെ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ സെർച്ച് എഞ്ചിനുകളിൽ കസ്റ്റമർ കെയർ നമ്പറുകൾ തിരയുന്നത് പൂർണ്ണമായും ഒഴിവാക്കുക.

ഒരു കോംപ്രിഹെൻസീവ് വാറന്റി നിങ്ങളുടെ പണം സംരക്ഷിക്കുക മാത്രമല്ല വിൽപ്പനയ്ക്ക് ശേഷവും ഉപഭോക്താവിന് സമാധാനവും മികച്ച ഗുണനിലവാരവും ഉറപ്പുനൽകാനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധത കൂടിയാണ് വ്യക്തമാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.