- Trending Now:
കൊച്ചി: ഇന്ത്യയുടെ സമകാലിക സംഗീതലോകത്തെ പുനർനിർവചിക്കുന്ന വേദിയായ കോക്ക് സ്റ്റുഡിയോ ഭാരത് അതിന്റെ സീസൺ മൂന്നിന്റെ ഭാഗമായി ഏറ്റവും പുതിയ ട്രാക്കായ തലൈവൻ ഒരുവൻ പുറത്തിറക്കി. സംഗീത സംവിധായകൻ സന്തോഷ് നാരായണന്റെ സർഗ്ഗാത്മക കരുത്തുകളെയും, ഹിപ്ഹോപ്പൽ നവീനത കൊണ്ടുവരുന്ന ആർഒ, എസ്വിഡിപി എന്നിവരെയും, ഇന്ത്യൻ കോറൽ എൻസംബിളിന്റെ മഹനീയതയും ഇവിടെ ഒരുമിച്ച് കൊണ്ടുവരുന്നു.
പ്രാദേശിക ശബ്ദങ്ങളെ അവയുടെ സ്വത്വത്തിൽ വെള്ളം ചേർക്കാതെ ഒരു ദേശീയ വേദിയിലേക്ക് കൊണ്ടുവന്നുകൊണ്ട് കോക്ക് സ്റ്റുഡിയോ ഭാരത് ഇന്ത്യയിലെ സംഗീത വൈവിധ്യത്തെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു.
ഓഫ്ആർഒയും എസ്വിഡിപിയും ഇന്ത്യൻ കോറൽ എൻസംബിളും സന്തോഷ് നാരായണനോടൊപ്പം നേതൃത്വം നൽകിക്കൊണ്ട് സൃഷ്ട്ടിച്ച തലൈവൻ ഒരുവൻ ഇപ്പോൾ രാജ്യവ്യാപകമായി ശ്രോതാക്കൾക്കായി തത്സമയം സംപ്രേഷണം ചെയ്യുന്നു.
തമിഴ് സംഗീതത്തിന്റെ ശബ്ദവും ആത്മാവും ഉൾക്കൊള്ളുന്ന ഒരു ട്രാക്കാണ് തലൈവൻ ഒരുവനെന്നും സംഗീതസംവിധായകൻ എന്ന നിലയിൽ, പാട്ടിന്റെ വികാരങ്ങളിൽ സത്യസന്ധതയും ഉദ്ദേശ്യത്തിൽ കരുത്തും നിലനിർത്തുന്നതിലായിരുന്നു എന്റെ ശ്രദ്ധയെന്നും സംഗീത സംവിധായകനും ഗായകനുമായ സന്തോഷ് നാരായണൻ പറഞ്ഞു.
തലൈവൻ ഒരുവൻ യഥാർത്ഥത്തിൽ ഒരു തമിഴ് ഹിപ്ഹോപ്പ് ആണെന്നും കോക്ക് സ്റ്റുഡിയോ ഭാരതുമായി ചേർന്ന് പ്രവർത്തിക്കുന്നത്തിലൂടെ ആ ശബ്ദത്തെ ഒരു പ്രാദേശിക വേദിയിൽ നിന്ന് ദേശീയ വേദിയിലേക്ക് അതിന്റെ കാതൽ മാറ്റാതെ കൊണ്ടുപോകാൻ കഴിഞ്ഞുവെന്നും എസ്വിഡിപി പറഞ്ഞു.
ഓഫ്ആർഒ പറഞ്ഞു, 'തലൈവൻ ഒരുവൻ എന്നത് പരിചിത വഴികളിൽ നിന്നുള്ള മാറി സഞ്ചാരമാണ്. അടിസ്ഥാനപരമായ നാടോടി താളങ്ങൾക്കും ഇന്നത്തെ ശബ്ദത്തെ നിർവചിക്കുന്ന ആധുനിക വശത്തിനും ഇടയിൽ ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനെക്കുറിച്ചായിരുന്നു അത്. സ്വതന്ത്രമായി പരീക്ഷിക്കാനും ആ ശബ്ദം ഘട്ടം ഘട്ടമായി നിർമ്മിക്കാനുമുള്ള ഇടം കോക്ക് സ്റ്റുഡിയോ ഭാരത് ഞങ്ങൾക്ക് നൽകി.'
കോക്ക് സ്റ്റുഡിയോ ഭാരതിനൊപ്പം ചേർന്ന് കോറൽ സംഗീതത്തെ ഒരു പുതിയ വെളിച്ചത്തിൽ തേടിയപ്പോൾ അവിസ്മരണീയമായ എന്തെങ്കിലും സൃഷ്ടിക്കാൻ പല ശബ്ദങ്ങൾ ഒരുമിച്ച് ചേർന്നുവെന്ന് ഇന്ത്യൻ കോറൽ എൻസംബിൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.