Sections

കൊക്കൂണ്‍ 2021 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 3000 കടന്നു

Saturday, Oct 23, 2021
Reported By Admin
cocon 2021

കോണ്‍ഫറന്‍സ്  നവംബര്‍ 12- 13 തീയതികളില്‍ ഇത്തവണയും വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍   


തിരുവനന്തപുരം; സൈബര്‍ സുരക്ഷാ രംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ കേരള പോലീസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന കൊക്കൂണ്‍ 14 മത് എഡിഷന്റെ  ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ . കഴിഞ്ഞ  വര്‍ഷം  നടത്തിയത് പോലെ ഇത്തവണെയും വെര്‍ച്വല്‍ ഫ്‌ലാറ്റ്‌ഫോമിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. അതിനാല്‍ ലോകത്തിലെ മുഴുവന്‍ സ്ഥലങ്ങളില്‍ നിന്നള്ളവര്‍ക്കും വെര്‍ച്വലില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഓണ്‍ലൈനിലൂടെയുള്ള തട്ടിപ്പുകളും  അതിനുള്ള പ്രതിരോധങ്ങളുമായി കോണ്‍ഫറന്‍സ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്‌കൂളികളില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറിയതോടെ സംസ്ഥാനത്തും ഇത്തരത്തില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സുരക്ഷ കുട്ടികള്‍ക്ക് വരെ പ്രയോചനകരമാകുന്ന തരത്തിലാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച രജിസ്‌ട്രേഷനില്‍ ഇത് വരെ 2628 പേരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത്തവണയും  രജിസട്രേഷന്‍ സൗജന്യമാണ്. 

എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും, വുമണ്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും. അതിജീവനം, അഭിവൃദ്ധി, അനുരൂപനം എന്നതാണ് ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ തീം. 
കൊക്കൂണിന്റെ ആദ്യ 12 പതിപ്പുകള്‍ക്ക് ശേഷം കഴിഞ്ഞവര്‍ഷം നടന്ന 13 ആം പതിപ്പ് കൊവിഡിന്റെ സാഹചര്യത്തില്‍ വെര്‍ച്വല്‍ ആയി നടത്തിയതില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്‍പ്പെടെ ആറായിരത്തില്‍ അധികം പേരാണ് പങ്കെടുത്തത്. 

കഴിഞ്ഞ വര്‍ഷം വെര്‍ച്വല്‍ രംഗത്ത് നടത്തി വിജയിച്ചതിനെ തുടര്‍ന്നാണ് ഇത്തവണയും കൊവിഡ് സാഹചര്യത്തില്‍ വെര്‍ച്വലില്‍ നടത്താന്‍ തീരുമാനിച്ചത്. കൊവിഡ് കാലഘട്ടത്തില്‍ ഡിജിറ്റല്‍ ലോകം നേരിടുന്ന വെല്ലുവിളികളും, അവ മറികടക്കുന്നതിന് ആവശ്യമായ പരിഹാരങ്ങളും രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ്  കേരള പോലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന  കൊക്കൂണ്‍ 2021 രാജ്യാന്തര വെര്‍ച്വല്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുന്നത്. 

കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ്  തുടര്‍ച്ചയായി 14 ആം വര്‍ഷവും കൊക്കൂണ്‍ 2021 സംഘടിപ്പിക്കുന്നത്.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും; https://india.c0c0n.org/2021/home


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.