Sections

ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കാനും തിളക്കം നൽകാനുമുള്ള എളുപ്പവഴികൾ

Wednesday, Apr 15, 2026
Reported By Soumya S
Easy Tips to Clean and Shine Copper Utensils

കാണാൻ ഭംഗി മാത്രമല്ല ചെമ്പ് പാത്രത്തിൽ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു. എന്നാൽ നിരന്തരമായി ചെമ്പ് പാത്രം ഉപയോഗിക്കുമ്പോൾ ഇതിന്റെ തിളക്കം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ചെമ്പ് പാത്രങ്ങൾ കാഴ്ചയിൽ മനോഹരവും തിളക്കമുള്ളതുമാണ്. കാണാൻ ഭംഗി മാത്രമല്ല ചെമ്പ് പാത്രത്തിൽ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു. എന്നാൽ നിരന്തരമായി ചെമ്പ് പാത്രം ഉപയോഗിക്കുമ്പോൾ ഇതിന്റെ തിളക്കം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മങ്ങിയ ചെമ്പ് പാത്രത്തിന്റെ തിളക്കം കൂട്ടാൻ ഇത്രയും മാത്രം ചെയ്താൽ മതി.

  • നാരങ്ങയും ഉപ്പും ചേർത്ത് മിശ്രിതം തയാറാക്കാം. ഇത് പാത്രത്തിൽ നന്നായി തേച്ചുപിടിപ്പിക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകണം. ഇത് മങ്ങിയ പാത്രം തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. അല്ലെങ്കിൽ പാതി മുറിച്ച നാരങ്ങ പാത്രത്തിൽ ഉരച്ചും കഴുകിയെടുക്കാം.നാരങ്ങയ്ക്ക് പകരം വിനാഗിരി ഉപയോഗിച്ചും മങ്ങിയ പാത്രം തിളക്കമുള്ളതാക്കാൻ സാധിക്കും. ഉപ്പും വിനാഗിരിയും ചേർത്തതിന് ശേഷം പാത്രത്തിൽ തേച്ചുപിടിപ്പിക്കാം. ശേഷം നന്നായി കഴുകിയെടുത്താൽ മതി.
  • കെച്ചപ്പ് ഉപയോഗിച്ചും പാത്രം തിളക്കമുള്ളതാക്കാൻ സാധിക്കും. കെച്ചപ്പിൽ അസിഡിറ്റി ഉണ്ട്. ഇത് ചെമ്പിലെ കറകളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു. പാത്രത്തിലേക്ക് കുറച്ച് കെച്ചപ്പ് ഒഴിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ചെടുത്തൽ മതി. കഴുകിയതിന് ശേഷം ഒലിവ് എണ്ണ പാത്രത്തിൽ തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്.
  • ഗോതമ്പ് പൊടി, ഉപ്പ്, സോപ്പ് പൊടി എന്നിവ ഒരേ അളവിൽ ചേർത്തതിന് ശേഷം അതിലേക്ക് വിനാഗിരി, നാരങ്ങ നീര്, വെള്ളം എന്നിവ ചേർത്ത് മിക്സ് തയാറാക്കാം. ശേഷം മിക്സ് പുരട്ടി സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയെടുത്താൽ പാത്രം തിളക്കമുള്ളതാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.