കുട്ടികൾക്ക് അടിക്കടി വയറുവേദന ഉണ്ടാകുന്നത് സാധാരണവും പലപ്പോഴും ചെറിയ കാരണങ്ങൾ കൊണ്ടുമാണ്. ചിലപ്പോൾ ഇത് ശ്രദ്ധിക്കേണ്ട ലക്ഷണവുമാകാം. കുട്ടികൾക്ക് കൂടുതലായി കണ്ടുവരുന്ന വയറുവേദനയുടെ പ്രധാന കാരണങ്ങൾ എന്തൊകെയെന്നു നോക്കാം.
- ഭക്ഷണം വേഗത്തിൽ കഴിക്കൽ,കടുകട്ടിയായ ഭക്ഷണം,ഓയിൽ കൂടുതലുള്ള ഭക്ഷണം,ബർഗർ, പിസ്സ, പാക്കറ്റ് ഫുഡുകൾ എന്നിവ കഴിക്കുന്നതുമൂലമുള്ള ദഹനക്കേട്.
- കുട്ടികൾ പലപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ വായു വിഴുങ്ങാറുണ്ട്. ഇത് അമിതഗ്യാസിനും വേദനക്കും കാരണമാകും.
- മലബന്ധം (Constipation)ഇത് കുട്ടികളുടെ വയറുവേദനയിലെ ടോപ്പ് കാരണമാണ്.ഇത് എന്തുകൊണ്ട് സംഭവിക്കുന്നു. ദിവസവും 5-6 ഗ്ലാസ് പോലും വെള്ളം കുടിക്കാത്തത്.ഫൈബർ കുറഞ്ഞ ഭക്ഷണം (പഴം/പച്ചക്കറി) എന്നിവ കഴിക്കാത്തത്.
- കുട്ടികൾക്ക് എക്സാം ഫിയർ, സ്കൂൾ ഫിയർ തുടങ്ങിയവ വയറുവേദനയായി പ്രകടമാകാം.എന്തുകൊണ്ട് വയറുവേദനയാകുംസ്ട്രെസ് ഹോർമോൺ (cortisol) ഇന്റെസ്റ്റിനെ അഫ്ഫക്റ്റ് ചെയ്യുന്നു.
- 6 മാസം കൂടുമ്പോൾ ഡീവോർമിംഗ് ചെയ്യാത്ത കുട്ടികൾക്ക് ഇത് കൂടുതൽ ആയിരക്കും.
- പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ ആസിഡ് ഫോർമേഷൻ കൂടുതലാകും ഇത് വയറ് വേദനയ്ക്ക് കാരണമാകും.
കുട്ടിക്ക് വയറുവേദന വരുമ്പോൾ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ
- ചൂടുവെള്ളം കുറച്ച് കുടിക്കുക
- തൈര്/മോര് കൊടുക്കുക (probiotics)
- ജങ്ക് ഫുഡ് 72 മണിക്കൂർ a ഒഴിവാക്കുക.
- കഞ്ഞി / ലൈറ്റ് ഫുഡ് 1-2 ദിവസം കൊടുക്കുക.
- വയറ്റിൽ മസ്സാജ് ചെയ്യുക.
- നീണ്ട സ്ലീപ് ഉറപ്പ് വരുത്തുക
- ചെറിയ ഗെയിംസ്, ഡ്രോയിങ് എന്നിവ ചെയ്യിപ്പിക്കുന്നത് സ്ട്രെസ് കൊണ്ടുള്ള വയറുവേദന ഒറയ്ക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ ഭക്ഷണ രീതികൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.