Sections

മഹീന്ദ്ര മാനുലൈഫ് എൻഎഫ്ഒ നവംബർ 21 മുതൽ ഡിസംബർ എട്ടു വരെ

Saturday, Nov 22, 2025
Reported By Admin
Mahindra Manulife Launches Income Plus Arbitrage FoF NFO

കൊച്ചി: കടപത്ര, ആർബിട്രേജ് ഫണ്ട് പദ്ധതികളിൽ മുഖ്യമായി നിക്ഷേപിക്കുന്ന മഹീന്ദ്ര മാനുലൈഫ് ഇൻകം പ്ലസ് ആർബിട്രേജ് ആക്ടീവ് ഫണ്ട് ഓഫ് ഫണ്ട് എൻഎഫ്ഒ നവംബർ 21 മുതൽ ഡിസംബർ എട്ടു വരെ നടത്തും. താരതമ്യേന സ്ഥിരതയുള്ളതും നികുതിക്കു ശേഷം മികച്ച വരുമാനം നൽകുന്ന പദ്ധതികൾ തേടുന്നതും 24 മാസത്തിലേറെ നിക്ഷേപം തുടരുന്നതുമായവർക്ക് ഉചിതമാണ് ഈ പദ്ധതി. ദീർഘകാല മൂലധന വളർച്ചയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഡെറ്റ്, ആർബിട്രേജ് തന്ത്രങ്ങളുടെ ശക്തികൾ സംയുക്തമായി പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റ്മെൻറ് മാനേജുമെൻറ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അന്തോണി ഹെറേദിയ പറഞ്ഞു. നികുതിക്കു ശേഷം മെച്ചപ്പെട്ട നേട്ടം നൽകുന്ന രീതിയിൽ അച്ചടക്കത്തോടു കൂടിയ സമീപനമായിരിക്കും പദ്ധതിയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപുലമായ തലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളോടു പ്രതികരിക്കാൻ സഹായിക്കുന്നതാണ് പദ്ധതിയുടെ മിശ്രിതമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റ്മെൻറ് മാനേജുമെൻറ് ഫിക്സഡ് ഇൻകം വിഭാഗം സിഐഒ രാഹുൽ പോൾ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.