Sections

സംരംഭ വായ്പയായി 5 ശതമാനം പലിശ നിരക്കില്‍ 15 ലക്ഷം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ കുറിച്ചറിയാം

Sunday, Dec 05, 2021
Reported By Aswathi Nurichan
small scale business

NBCFDC ഇതിന് പുറമേ മറ്റ് വികസന പ്രവര്‍ത്തനങ്ങളും വിപണന അവസരങ്ങളും ഒരുക്കുന്നുണ്ട്

 

സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (NBCFDC) പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംരംഭം ആരംഭിക്കാനായി ധനസഹായം നല്‍കുന്നു. നൈപുണ്യ വികസനത്തിലും സ്വയം തൊഴില്‍ സംരംഭങ്ങളിലും വേണ്ടി അതത് സംസ്ഥാന ഗവണ്‍മെന്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികള്‍ (എസ്സിഎ) വഴിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

യോഗ്യത

1. ദാരിദ്ര്യരേഖയുടെ താഴെയുള്ള കുടുംബ-വാര്‍ഷിക വരുമാനമുള്ള പിന്നോക്ക വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് NBCFDC-യില്‍ നിന്ന് വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ധനസഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍

1. കൃഷിയും അനുബന്ധ പ്രവര്‍ത്തനവും
2. ചെറുകിട ബിസിനസ്സ്/കൈത്തൊഴിലാളികള്‍
3. പരമ്പരാഗത തൊഴില്‍
4. ഗതാഗത മേഖലയും സേവന മേഖലയും
5. പ്രൊഫഷണല്‍ ട്രേഡുകള്‍ക്ക് വായ്പ

വായ്പ രീതികള്‍

a) ടേം ലോണ്‍: പരമാവധി ലോണ്‍ പരിധി ഒരു ഗുണഭോക്താവിന് 15 ലക്ഷം രൂപ ലഭിക്കും.

NBCFDC ലോണായി പൊതു സ്‌കീമില്‍ പ്രോജക്റ്റ് ചെലവിന്റെ 85 ശതമാനം വരെ നല്‍കും. ബാക്കി 15 ശതമാനം ഗുണഭോക്താവ് പങ്കിടേണ്ടതുണ്ട്

b) മൈക്രോ ഫിനാന്‍സ്: പരമാവധി വായ്പ പരിധി ഒരു ഗുണഭോക്താവിന്/എസ്എച്ച്ജി അംഗത്തിന് 1,00,000 രൂപ 

NBCFDC ലോണായി പൊതു സ്‌കീമില്‍ പ്രോജക്റ്റ് ചെലവിന്റെ 90% മുതല്‍ 95% വരെ നല്‍കും. ബാക്കി 5-10 ശതമാനം ഗുണഭോക്താവ് പങ്കിടേണ്ടതുണ്ട്. 

വായ്പയുടെ തരങ്ങള്‍:

ടേം ലോണ്‍

(എ) സ്ത്രീകള്‍ക്കുള്ള സ്വര്‍ണിമ

ദാരിദ്ര്യരേഖയുടെ താഴെയുള്ള പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് 2,00,000 രൂപ വരെ 5 ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കും.
NBCFDC പ്രോജക്ട് ചെലവിന്റെ 95 ശതമാനം വരെ വായ്പ നല്‍കും.

മൈക്രോ ഫിനാന്‍സ്

(എ) മൈക്രോ ഫിനാന്‍സ് സ്‌കീം: എന്‍ബിസിഎഫ്ഡിസിയുടെ മൈക്രോ ഫിനാന്‍സ് സ്‌കീം അംഗീകൃത എന്‍ജിഒകള്‍/സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി എസ്‌സിഎകള്‍ നടപ്പിലാക്കുന്നു.  ഒരു എസ്‌സിഎ/ഗുണഭോക്താവിന് പരമാവധി വായ്പാ പരിധി 60,000 രൂപയാണ് നല്‍കുക.  പലിശ നിരക്ക് 5 ശതമാനം.  
NBCFDC പ്രോജക്റ്റ് ചെലവിന്റെ 90% നല്‍കും

(ബി) മഹിളാ സമൃദ്ധി യോജന (സ്ത്രീകള്‍ക്കുള്ള മൈക്രോ ഫിനാന്‍സ് സ്‌കീം): സ്ത്രീകളുടെ അംഗീകൃത എന്‍ജിഒകള്‍/സ്വയം സഹായ ഗ്രൂപ്പുകള്‍ (എസ്എച്ച്ജികള്‍) വഴി എസ്സിഎകള്‍ നടപ്പിലാക്കുന്നു.
ഒരു എസ്‌സിഎ ഗുണഭോക്താവിന് പരമാവധി വായ്പാ പരിധി 1,00,000 രൂപയും പലിശ നിരക്ക് 4 ശതമാനവുമാണ്.  എസ്‌സിഎ ഗുണഭോക്താവിന് NBCFDC വായ്പ ലഭിക്കുന്നത് പ്രോജക്ട് ചെലവിന്റെ 95 ശതമാനമാണ്  

(സി) കൃഷി: ചെറുകിട കര്‍ഷകര്‍ക്കും, ടാര്‍ഗെറ്റ് ഗ്രൂപ്പിലെ പച്ചക്കറി കച്ചവടക്കാര്‍ക്കും, റാബി, ഖാരിഫ് അല്ലെങ്കില്‍ ഏതെങ്കിലും നാണ്യവിളയുടെ ആവശ്യത്തിനായി മൈക്രോ ഫിനാന്‍സിന് കീഴില്‍ ഇളവുള്ള വായ്പകള്‍ നല്‍കുന്നതിന്. ലോണ്‍ എടുക്കുന്നയാള്‍ക്ക് 1,00,000 രൂപ 4 ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും.
NBCFDC പ്രോജക്ട് ചെലവിന്റെ 95 ശതമാനം നല്‍കും

NBCFDC ഇതിന് പുറമേ മറ്റ് വികസന പ്രവര്‍ത്തനങ്ങളും വിപണന അവസരങ്ങളും ഒരുക്കുന്നുണ്ട്. നൈപുണ്യ വികസന പരിശീലന പരിപാടിക്കും ദാരിദ്ര്യരേഖയുടെ താഴെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ യോഗ്യരായ അംഗങ്ങളുടെ സംരംഭകത്വ നൈപുണ്യത്തിനും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.  രാജ്യത്തെ പ്രമുഖ മേളകളായ ഇന്ത്യാ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍, ഡില്ലി ഹാത്ത്, സൂരജ് കുണ്ഡ് കരകൗശല മേള എന്നിവയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിക്കൊണ്ട് ടാര്‍ഗെറ്റ് ഗ്രൂപ്പിലെ കരകൗശല തൊഴിലാളികളെ കോര്‍പ്പറേഷന്‍ പ്രോത്സാഹിപ്പിക്കുകയും വിപണന സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പദ്ധതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി www.ksbcdc.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.