Sections

കശുവണ്ടി സംഭരണം ഉടൻ ആരംഭിക്കും

Thursday, Mar 02, 2023
Reported By Admin
Cashew

കിലോക്ക് 114 രൂപ നിരക്കിൽ കശുവണ്ടി സംഭരിക്കും


കണ്ണൂർ ജില്ലയിലെ കശുവണ്ടി സംഭരണണം ഉടൻ ആരംഭിക്കും. ഇതു സംബന്ധിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന കാഷ്യൂ കോർപ്പറേഷൻ, കാപെക്സ്, ജില്ലയിലെ സഹകാരികൾ എന്നിവരുടെ യോഗത്തിന്റെതാണ് തീരുമാനം. കിലോക്ക് 114 രൂപ നിരക്കിലാണ് കശുവണ്ടി സംഭരിക്കുക.

യോഗം കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. കാപെക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്കുകൾക്ക് കശുവണ്ടി സംഭരിക്കുമ്പോൾ ഉണ്ടാകുന്ന കളക്ഷൻ ചാർജ് വേണമെന്ന ആവശ്യം സഹകാരികൾ ഉന്നയിച്ചു.

മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ, കാഷ്യൂ സ്പെഷ്യൽ ഓഫീസർ സിരീഷ് കേശവൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ ജി ബാബു, അഡ്വ. ശൂരനാട് എസ് ശ്രീകുമാർ, ബി സുജീന്ദ്രൻ, സജി ഡി ആനന്ദ്, സർവീസ് കോ-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ പ്രദോഷ് കുമാർ, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷൻ സെക്രട്ടറിസി പി ദാമോദരൻ, പ്രസിഡണ്ട് ശ്രീധരൻ, കൊമേഴ്സ്യൽ മാനേജർ വി ഷാജി എന്നിവരും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.