- Trending Now:
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ഏലയ്ക്കയും ഉള്‍പ്പെടുത്താന്‍ തീരുമാനം. കിറ്റുകളില്‍ 20 ഗ്രാം ഏലയ്ക്ക കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തു മാന്ദ്യത്തിലായിരുന്ന ഏലം വിപണിക്ക് ഇത് ഉണര്‍വാകും.
ആദ്യമായാണ് സര്‍ക്കാര്‍ കിറ്റില്‍ ഏലയ്ക്ക ഇടംപിടിക്കുന്നത്. 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രണ്ട് ലക്ഷം കിലോയോളം ഏലയ്ക്കയാണ് കര്‍ഷകരില്‍നിന്നു ശേഖരിക്കുക.
കാപ്പിക്കുരുവും കുരുമുളകും വില്പനയ്ക്കായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു... Read More
മന്ത്രിസഭാ യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും ഇതിനെ അനുകൂലിച്ചു. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും സൗജന്യ കിറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ഇതുവഴി രണ്ടര ലക്ഷത്തോളം കിലോ ഏലക്കക്ക് പെട്ടെന്ന് ഡിമാന്‍ഡ് ഉണ്ടാകും. കര്‍ഷകരുടെ കൈയില്‍ സ്?റ്റോക്കുള്ള ഏലത്തില്‍ രണ്ടര ലക്ഷത്തോളം കിലോ പെട്ടെന്ന് വിപണിയില്‍നിന്ന് മാറുന്നത്തോടെ ഡിമാന്‍ഡ് ഉയരുകയും വിലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഏലത്തിന്റെ ശരാശരി വില 1000 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇത് 1500ലേക്ക് ഉയരുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.
പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളകു് അല്ലെങ്കില്‍ മുളകുപൊടി, പൊടിയുപ്പ്,മഞ്ഞള്‍, പായസത്തിനു് സേമിയയോ പാലടയോ അല്ലെങ്കില്‍ ഉണക്കലരി, കശുഅണ്ടിപ്പരിപ്പ്, നെയ്യ്, ശര്‍ക്കരവരട്ടിയോ ഉപ്പേരിയോ, ആട്ട, കുളി സോപ്പ് എന്നിവ പുറമെയാണ് ഏലയ്ക്ക കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.