Sections

തൊഴിൽ മേളയ്ക്ക് രജിസ്റ്റർ ചെയ്യാം

Thursday, Aug 10, 2023
Reported By Admin
Job Fair

മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു


നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19ന് പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആണ് തൊഴിൽമേള നടക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ ആഗസ്റ്റ് 14 ഉച്ചയ്ക്ക് 2ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിനായി deetvpm.emp.lbr@kerala.gov.in വഴി ഇ-മെയിലും ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 0471 2741713, 2992609.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.