- Trending Now:
കോഴിക്കോട്: കാലിക്കറ്റ് എഫ്.സി.യുടെ ഔദ്യോഗിക വനിതാ ആരാധകക്കൂട്ടായ്മയായ ലേഡി ബീക്കൺസിന്റെ നേതൃത്വത്തിൽ ആസ്റ്റർ മിംസുമായി സഹകരിച്ച് പ്രാഥമിക ജീവൻ രക്ഷാ പരിശീലന പരിപാടി നടത്തി. സിഎഫ്സിയുടെ ടൈറ്റിൽ സ്പോൺസർ കൂടിയാണ് ആസ്റ്റർ മിംസ്.
ആരാധക സമൂഹത്തിൽ കൂടുതൽ ആരോഗ്യ അവബോധവും സമൂഹത്തെ സഹായിക്കാനുള്ള പ്രാപ്തിയും വളർത്താനുള്ള കാലിക്കറ്റ് എഫ്.സി.യുടെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ആസ്റ്റർ മിംസ് കാമ്പസിൽ വൈകുന്നേരം നാല് മുതൽ ആറ് മണിവരെയായിരുന്നു പരിശീലനം. ഏകദേശം 50-ഓളം ഫുട്ബോൾ ആരാധകർ ഇതിൽ പങ്കെടുത്തു. ആകസ്മികമായി വൈദ്യ സഹായം അത്യാവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഫലപ്രദമായി പ്രതികരിക്കാൻ ആരാധകരെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. ആസ്റ്റർ മിംസിലെ സർട്ടിഫൈഡ് പ്രൊഫഷണലുകളാണ് പരിശീലനം നൽകിയത്. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.