- Trending Now:
വനിതകളെ സംരംഭ മേഖലയിലേക്ക് ആകര്‍ഷിക്കാനും വനിത സംരംഭകര്‍ക്ക് കൈത്താങ്ങാകാനും സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ബൃഹത്തായ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.അക്കൂട്ടത്തില്‍ വളരെ ശ്രദ്ധേയമായ ഒന്നാണ് ഈടില്ലാത്ത വായ്പ.
വനിത സംരംഭകര്‍ക്ക് കെഎസ്‌ഐഡിസിയുടെ ഈടില്ലാത്ത വായ്പ ലഭിക്കും.പുതിയ സംരംഭക യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള യൂണിറ്റുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്.
ഈ വായ്പ സ്‌കീമിലേക്ക് അപേക്ഷിക്കുമ്പോള്‍ വനിത സംരംഭക സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍ അല്ലെങ്കില്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കണം.കമ്പനിയുടെ 60%മോ അതില്‍ കൂടുതലോ ഓഹരികള്‍ വനിത സംരംഭകയുടെതായിരിക്കണം.വ്യാവസായിക-യന്ത്ര സാമഗ്രഹികള്‍ ഉപയോഗിച്ചുള്ള ഉത്പാദനം,ഐടി,സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ലോണ്‍ നല്‍കുന്നത്.
വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്നതിന് പക്ഷെ ഈ വായ്പ ലഭിക്കില്ല.നിലവിലുള്ള യൂണിറ്റ് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും 10 ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവുള്ളതുമായിരിക്കണം.പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിത സംരംഭകര്‍ക്കു ടേം ലോണ്‍ മാതൃകയിലുള്ള സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.
വിദ്യാഭ്യാസ യോഗ്യത,വയസ്സ് എന്നിവ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടില്ല.25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.വായ്പ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആസ്തികള്‍ക്ക് മാത്രമായിരിക്കും സെക്യുരിറ്റി.7.75 ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്നു.ഓരോ മൂന്ന് മാസം കൂടുമ്പോള്‍ മാത്രം തിരിച്ചടവ് നടത്തിയാല്‍ മതിയാകും.എന്നാല്‍ പ്രതിമാസം അടയ്ക്കുന്നതിനും സൗകര്യമുണ്ടാകും.തിരിച്ചടവിന് 5-6 വര്‍ഷത്തെ കാലാവധിയാണ് ലഭിക്കുക.
പ്രത്യേകം സബ്‌സിഡി പറയുന്നില്ലെങ്കിലും മറ്റ് വകുപ്പുകള്‍ നടപ്പാക്കി വരുന്ന നിക്ഷേപ സബ്‌സിഡികള്‍ക്ക് അപേക്ഷകര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.വായ്പ തുകയുടെ 20 ശതമാനം സംരംഭകയുടെ വിഹിതമായി ഉണ്ടായിരിക്കണം.80 ശതമാനവും വായ്പയാണ്.പരമാവധി 25 ലക്ഷം രൂപവരെ ലഭിക്കും.കെഎസ്‌ഐഡിസിയുടെ ഓഫീസുകളില്‍ നേരിട്ടെത്തി വേണം അപേക്ഷ സമര്‍പ്പിക്കുവാന്‍.വനിതകള്‍ നേരിട്ട് മാനേജ് ചെയ്യുന്ന സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന.സ്ഥാപനത്തിന്റെ വികസനം,ആധുനികവ്തകരണം എന്നിവ സംബന്ധിച്ച വിശദമായ പദ്ധതി രൂപരേഖയും രണ്ട് വര്‍ഷത്തെ ഓഡിറ്റഡ് ബാലന്‍സ് ഷീറ്റും കൃത്യമായ ബിസിനസ് പ്ലാനും അപേക്ഷയോടൊപ്പം ഹാജരാക്കണം.തനത് ഫണ്ട് ഉപയോഗിച്ചാണ് വായ്പ അനുവദിക്കുന്നത്.
കേരളസ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍,കെസ്റ്റണ്‍ റോഡ്,കവടിയാര്‍,തിരുവനന്തപുരം 0471 231822,ചോയ്‌സ് ടവര്‍,പനമ്പള്ളി നഗര്‍,എറണാകുളം 0484-2323010 എന്നീ അഡ്രസുകളില്‍ ബന്ധപ്പെടാം.
ഈ കഴിഞ്ഞ ദിവസം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) നിക്ഷേപകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പലിശ നിരക്ക് അര ശതമാനം കുറച്ചു. പലിശനിരക്കിന്റെ ഏറ്റവും കുറഞ്ഞ സ്ലാബ് ഇളവ് പ്രാബല്യത്തില്‍ വന്നതോടെ 7.75 ശതമാനമായി താഴ്ന്നു.
വ്യാവസായിക നിക്ഷേപങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പലിശനിരക്കില്‍ ഇളവു വരുത്താന്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്കം ഐഎഎസ് പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യവസായങ്ങളില്‍ വിവിധ സ്‌കീമുകളിലായി കുറഞ്ഞത് 300 കോടി രൂപ ധനസഹായം വിതരണം ചെയ്യാനാണ് കെഎസ്‌ഐഡിസി പദ്ധതിയിട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.