Sections

ബ്ലാക്ക്റോക്കും അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും അടക്കമുള്ളവർ വേദാന്തയിലെ പങ്കാളിത്തം വർധിപ്പിച്ചു

Wednesday, Apr 10, 2024
Reported By Admin
Vedanta

കൊച്ചി: ആഗോള തലത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജറായ ബ്ലാക്ക്റോക്കും അബുദാബി ഇൻവെസ്റ്റമെൻറ് അതോറിറ്റിയും ഐസിഐസിഐ മ്യൂചൽ ഫണ്ട്, നിപ്പോൺ ഇന്ത്യ മ്യൂചൽ ഫണ്ട് തുടങ്ങിയ ആഭ്യന്തര സ്ഥാപനങ്ങളും അടക്കമുള്ളവർ വേദാന്തയിലെ തങ്ങളുടെ വിഹിതം കഴിഞ്ഞ നാലു മാസങ്ങളിലായി രണ്ടു ശതമാനം വർധിപ്പിച്ചു. ഇതേ കാലയളവിൽ വിദേശ സ്ഥാപന നിക്ഷേപകർ തങ്ങളുടെ നിക്ഷേപം 1.2 ശതമാനവും വർധിപ്പിച്ചിട്ടുണ്ട്.

ലോഹ വിലകളിലെ വ്യത്യാസത്തിൻറേയും ഗ്രൂപ്പിൻറെ ഡീമെർജർ പദ്ധതികളുടേയും പശ്ചാത്തലത്തിൽ വേദാന്തയുടെ ഓഹരി വില അടുത്ത കാലത്തു കുതിച്ചുയർന്നിരുന്നു.

വേദാന്തയുടെ ഓഹരികൾ ആറു സ്വതന്ത്ര സ്ഥാപനങ്ങളായി ഡീമെർജർ ചെയ്യുന്ന പദ്ധതി കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. വേദാന്തയുടെ ഓരോ ഓഹരികൾക്കും പുതുതായി ലിസ്റ്റു ചെയ്യുന്ന കമ്പനികളുടെ ഓരോ ഓഹരികൾ വീതമായിരിക്കും ലഭിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.