- Trending Now:
ഗുരുവയൂർ നഗരസഭയിൽ തൊഴിൽ സംരംഭക യൂണിറ്റായ ബിസ്മി പോൾട്രി ഹാച്ചർ യൂണിറ്റിന് തുടക്കമായി. നഗരസഭ ജനകീയ ആസൂത്രണം 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 75 ശതമാനം സബ്സിഡി നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന മൂന്നാമത് സംരംഭക യൂണിറ്റാണ് ചക്കംകണ്ടത്ത് ആരംഭിച്ച് ബിസ്മി പൗൾട്രി ഹാച്ചർ യൂണിറ്റ്.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ സായിനാഥൻ മാസ്റ്റർ, തൈക്കാട് മൃഗാശുപത്രി വെറ്റിനറി ഡോക്ടർ അമൃത വിവേക്, തൈക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എൻ വി ഹാരിസ് എന്നിവർ സംസാരിച്ചു. നഗരസഭ വ്യവസായ വികസന ഓഫീസർ വി സി ബിന്നി പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ സ്വാഗതവും ബിസ്മി ഗ്രൂപ്പ് സംരംഭക നാസിറ സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.