- Trending Now:
കൊച്ചി: പ്രവാസികൾക്ക് അനുയോജ്യമായ ലൈഫ് ഇൻഷുറൻസ് സേവനങ്ങളും സുഗമമായ ഉപഭോക്തൃ അനുഭവങ്ങളും ബജാജ് അലയൻസ് ലൈഫ് ലഭ്യമാക്കുന്നു. പോളിസി വിതരണം മുതൽ ക്ലെയിം തീർപ്പാക്കൽ വരെയുള്ള വിവിധ സേവനങ്ങൾ സുഗമമായി നടക്കുന്നു എന്ന് കമ്പനി ഉറപ്പാക്കുന്നത്. കുറഞ്ഞ നിരക്കിൽ ബുദ്ധിമുട്ടില്ലാതെ വാങ്ങാമെന്നത് ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് പദ്ധതികളെ പ്രവാസി സമൂഹത്തിന് പ്രിയങ്കരമാക്കുന്നു.
യൂലിപ് പോലുള്ള മൂല്യവർധിത പദ്ധതികൾ അവതരിപ്പിക്കുന്നതും പ്രവാസികൾക്ക് ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇൻഷുറൻസ് പരിരക്ഷയുടെ നേട്ടവും ലഭ്യമാക്കുന്നു. ബജാജ് അലയൻസിൻറെ ഡിജിറ്റൽ സംവിധാനങ്ങൾ പ്രവാസികൾക്ക് എവിടെ ഇരുന്നും സേവനങ്ങൾ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നുമുണ്ട്.
എൻആർഐ വിഭാഗത്തിൻറെ പ്രത്യേകമായ ആവശ്യങ്ങൾക്ക് അനുയോജ്യമായ പോളിസികൾ ലഭ്യമാക്കാൻ സാധിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ചീഫ് ഓപ്പറേഷൻസ് & കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് കൃഷ്ണൻ പറഞ്ഞു. ഇതോടൊപ്പം അത്യാധുനിക സംവിധാനങ്ങൾ വഴി അവർക്ക് ലോകത്ത് എവിടെ ഇരുന്നും പോളിസി കൈകാര്യം ചെയ്യാനുള്ള സൗകര്യവും തങ്ങൾ ഒരുക്കുന്നുണ്ട്. മൂല്യമേറിയ ഇൻഷുറൻസ് പദ്ധതികളും സാങ്കേതികവിദ്യാ പിൻബലത്തോടെയുള്ള സേവനങ്ങളും തങ്ങളുടെ എൻആർഐ ഉപഭോക്താക്കൾക്ക് സുഗമമായ സേവനങ്ങൾ ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേകമായ എൻആർഐ ഡെസ്ക്ക്, ആഗോള മെഡിക്കൽ ടെസ്റ്റ് ശൃംഖല, സുഗമമായ ഡിജിറ്റൽ സംവിധാനം, ഇൻറർനാഷണൽ കാർഡുകൾ ഉൾപ്പെടെ പണമടക്കാനുള്ള വിവിധങ്ങളായ സൗകര്യങ്ങൾ, മുഴുവൻ സമയ വീഡിയോ കോൾ സെൻറർ, വിവിധ ഭാഷകളിലുള്ള പിന്തുണ, ക്ലെയിമിനായി സമഗ്രമായ പിന്തുണ, ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനത്തോടെ പരാതികൾക്കു പരിഹാരം തുടങ്ങി നിരവധി സേവനങ്ങളാണ് എൻആർഐ ഉപഭോക്താക്കൾക്കായി ബജാജ് അലയൻസ് ലൈഫ് ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.