Sections

ആക്‌സിസ് നിഫ്റ്റി ഐടി ഇൻഡക്‌സ് ഫണ്ട് അവതരിപ്പിച്ചു

Monday, Jun 26, 2023
Reported By Admin
Axis Mutual Fund

ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് നിഫ്റ്റി ഐടി ഇൻഡക്സ് ഫണ്ട് എന്ന പേരിൽ ഓപ്പൺ-എൻഡഡ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു


കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് നിഫ്റ്റി ഐടി ഇൻഡക്സ് ഫണ്ട് എന്ന പേരിൽ ഓപ്പൺ-എൻഡഡ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു.പുതിയ ഫണ്ട് ഓഫർ ജൂൺ 27-ന് തുടങ്ങി ജൂലൈ 11-ന് അവസാനിക്കും.

കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപം നടത്താം. അലോട്ട്മെൻറ് തീയതി മുതൽ 7 ദിവസത്തിനുള്ളിൽ യൂണിറ്റ് റിഡീം ചെയ്യുകയോ മാറുകയോ ചെയ്താൽ 0.25 ശതമാനം എക്സിറ്റ് ലോഡ് ഉണ്ട്. നിഫ്റ്റി ഐടി ടിആർഐയാണ് ബഞ്ച്മാർക്ക്.

ഹിതേഷ് ദാസാണ് ഫണ്ട് മാനേജർ. നിഫ്റ്റി ഐടി ഇൻഡെക്സിനെ ആധാരപ്പെടുത്തി അതിനേക്കാൾ മെച്ചപ്പെട്ട റിട്ടേൺ ലഭ്യമാക്കുവാനാണ് ആക്സിസ് നിഫ്റ്റി ഐടി ഇൻഡെക്സ് ഫണ്ട് ലക്ഷ്യമിടുന്നത്. നിക്ഷേപത്തിൻറെ 95-100 ശതമാനം നിഫ്റ്റി ഐടി ഇൻഡെക്സിലായിരിക്കും ഫണ്ട് നിക്ഷേപം നടത്തുക. ശേഷിച്ച തുക മണി മാർക്കറ്റ്, ഡെറ്റ് വിഭാഗങ്ങളിലാവും നിക്ഷേപിക്കുക.

ആക്സിസ് നിഫ്റ്റി ഐടി ഇൻഡക്സ് ഫണ്ടുമായി തങ്ങളുടെ ഉൽപ്പന്ന നിര വിപുലീകരിക്കുകയാണ്, തങ്ങളുടെ നിക്ഷേപകർക്ക് ഇന്ത്യയുടെ സാങ്കേതിക വിദ്യയുടെ ഭാഗമാകാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുന്നുവെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ബി. ഗോപ്കുമാർപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.