- Trending Now:
കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ദക്ഷിണേന്ത്യയിലെ വിവിധ പട്ടണങ്ങളിലായി ഓപ്പൺ ഫോർ ദി പ്ലാനറ്റ് എന്ന പേരിൽ വിപുലമായ സുസ്ഥിരതാ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ബോധവൽക്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി അർത്ഥവത്തായ സാമൂഹിക പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിൻറെ വിശാലമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം.
ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലായുള്ള കൃാമ്പെയിൻ വിവിധ സമൂഹങ്ങളേയും കോർപറേറ്റുകളേയും ഉപഭോക്താക്കളേയും ജീവനക്കാരേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഈ രംഗത്തു പ്രവർത്തിക്കുന്ന പങ്കാളികളേയും ഒത്തുചേർത്ത് വിപുലമായ തോതിൽ അർത്ഥവത്തായ പരിസ്ഥിതി പ്രവർത്തനങ്ങൾ സാധ്യമാക്കുകയായിരുന്നു.
ശുദ്ധവും ഹരിതവുമായ ഭാവിക്കായി വേണ്ട പ്രവർത്തനങ്ങൾ നടത്തുന്ന പഥത്തിലേക്ക് വ്യക്തികളേയും സമൂഹങ്ങളേയും എത്തിക്കുക എന്നതാണ് എണ്ണായിരത്തിലേറെ പേർ പങ്കാളികളായ ഈ നീക്കത്തിലൂടെ ആക്സിസ് ബാങ്ക് ലക്ഷ്യമിട്ടത്.
വൻ തോതിലുള്ള പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്ന നിരവധി നീക്കങ്ങളാണ് ഈ കൃാമ്പയിൻറെ ഭാഗമായി നടത്തിയത്.
ആക്സിസ് ബാങ്കിൽ ദീർഘകാല വളർച്ചയേയും മൂല്യങ്ങൾ സൃഷ്ടിക്കുന്നതിനേയും കുറിച്ചു തങ്ങൾ ചിന്തിക്കുമ്പോഴെല്ലാം അതിൽ സുസ്ഥിരത എന്ന ഘടകം സ്വാഭാവികമായി ഉൾപ്പെടുത്തുന്നതു പതിവാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ്, സൗത്ത് ഗ്രൂപ്പ് മേധാവി സഞ്ജീവ് മോഘെ പറഞ്ഞു. ഈ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി പ്രവർത്തനങ്ങൾ ലളിതവും എല്ലാവരേയും ഉൾപ്പെടുത്തിയുള്ളതും വിവിധ മേഖലകളിലെ എല്ലാ സമൂഹങ്ങൾക്കു പ്രാപ്തമായതും ആക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. ഹരിതമായ ഒരു ഭാവി സൃഷ്ടിക്കാനായി ജനങ്ങൾ ഒരുമിച്ചു പങ്കാളികളാകുന്നതു പ്രോൽസാഹനജനകമാണെന്നും മികച്ച പരിസ്ഥിതി നിലനിർത്താൻ ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്നും തങ്ങൾ വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതാതു മേഖലകളെ സംബന്ധിച്ചു പ്രസക്തമായതും ജനങ്ങളെ മുൻപന്തിയിൽ നിർത്തിയുള്ളതും ദിൽ സേ ഓപ്പൺ എന്ന തത്വത്തിൽ അധിഷ്ഠിതമായതുമായ നീക്കങ്ങളിലൂടെ സുസ്ഥിരതയിൽ ശ്രദ്ധ പതിപ്പിച്ചുള്ള ആഴത്തിലുള്ള നീക്കങ്ങൾ തുടരുന്ന ആക്സിസ് ബാങ്കിൻറെ പരിശ്രമങ്ങളാണ് ഓപ്പൺ ഫോർ പ്ലാനറ്റിലൂടെ ദൃശ്യമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.