Sections

ആസ്പയർ 2023; മെഗാ തൊഴിൽ മേള ഇന്ന്

Friday, Oct 27, 2023
Reported By Admin
Job Fair

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ 'ആസ്പയർ 2023' മെഗാ തൊഴിൽ മേള ഇന്ന് (ഒക്ടോബർ 27) ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കും. രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ പതിനഞ്ചോളം കമ്പനികൾ തൊഴിൽ നൽകാൻ സന്നദ്ധരായി തൊഴിൽ മേളയിൽ പങ്കെടുക്കും.

ഐ.ടി, കൊമേഴ്സ്, ബാങ്കിംഗ് ആന്റ് ഫിനാൻസ്, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ തൊഴിൽ മേഖലകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ചാണ് മേള സംഘടിപ്പിക്കുന്നതെങ്കിലും സമീപ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം. രാവിലെ 8 മണി മുതൽ സ്പോട്ട് രെജിസ്ട്രേഷൻ ഉണ്ടായിരിക്കും.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.