Sections

ചുവരിൽ ഘടിപ്പിക്കാവുന്ന സോളാർ ഇൻവെർട്ടർ വിത്ത് ഇൻബിൽറ്റ് ലിഥിയം ബാറ്ററിയുമായി ആരെൻഖ്

Friday, Jul 28, 2023
Reported By Admin
Arenq

ഇൻബിൽറ്റ് ലിഥിയം ബാറ്ററിയോടു കൂടിയ ഇൻവെർട്ടർ, സോളാർ, ഗ്രിഡ് വൈദ്യുതി എന്നിവ ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കും


ചുവരിൽ ഘടിപ്പിക്കാവുന്ന സോളാർ ഇൻവെർട്ടർ വിത്ത് ഇൻബിൽറ്റ് ലിഥിയം ബാറ്ററി അവതരിപ്പിച്ച് സോളാർ ബാറ്ററി നിർമ്മാണത്തിൽ പ്രധാനികളായ ആരെൻഖ്. ഇൻബിൽറ്റ് ലിഥിയം ബാറ്ററിയോടു കൂടിയ ഇൻവെർട്ടർ, സോളാർ, ഗ്രിഡ് വൈദ്യുതി എന്നിവ ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കും. ഇൻവെർട്ടറിന് ഒരു തരത്തിലും മെയിന്റനൻസ് ഉണ്ടാകില്ല എന്നതാണ് കമ്പനിയുടെ വാഗ്ദാനം. കൂടാതെ ബാറ്ററി ബാക്കപ്പ് / കപ്പാസിറ്റി വിവരങ്ങൾ അറിയാൻ കഴിയുന്ന ഡിജിറ്റൽ ഡിസ്പ്ലേ മോണിറ്ററും ആ വിവരങ്ങൾ ആൻഡ്രോയിഡ് ആപ്പ് വഴി നിരീക്ഷിക്കാനും കഴിയും.

850va/1200 va എന്നിങ്ങനെ രണ്ട് പവർ മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 850va സിസ്റ്റത്തിന് 28 കിലോയും 1200 va സിസ്റ്റത്തിന് 35 കിലോയുമാണ് ഭാരം. കൂടാതെ കമ്പനി കേരളത്തിലും തമിഴ് നാടിലും വിതരണക്കാരെയും തേടുന്നുണ്ട്. കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ നിർമ്മാണ രംഗത്തെ പങ്കാളിയാണ്ആരെൻഖ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.