Sections

കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ് എസ് എൽ സി പ്ലസ് ടു, ഡിഗ്രി എന്നിവ കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

Tuesday, Jun 13, 2023
Reported By Admin
Keltron Courses

കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു


സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ് എസ് എൽ സി പ്ലസ് ടു, ഡിഗ്രി എന്നിവ കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിൽ വച്ചാണ് പരിശീലനം. മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ കോഴ്സുകൾ തികച്ചും സൗജന്യമായിരിക്കും നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപ്പന്റും നൽകുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്മെന്റ് അസിസ്റ്റന്റും, കെൽട്രോൺ സർട്ടിഫിക്കറ്റും നൽകുന്നതാണ്.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും, ഫോട്ടോയും സഹിതം ജൂൺ 30-ാം തീയതിക്കകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7356789991/ 871426986 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.