- Trending Now:
കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ കീഴിൽ (PMKVY) ഐ.എച്ച്.ആർ.ഡിയുടെ സ്ഥാപനമായ ഗവ.മോഡൽ എൻജിനീയറിങ് കോളേജിൽ മാർച്ചിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള അപേക്ഷകർ കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ്ങ് സ്കൂളുമായി ബന്ധപ്പെടുക ഫോൺ- 0484 2985252. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയത മാർച്ച് 15. സൗജന്യ കോഴ്സുകളുടെ വിവരം ചുവടെ:
1. സർവ്വീസ് ടെക്നീഷ്യൻ ഹോം അപ്ലയൻസസ്, യോഗ്യത: എസ്.എസ്.എൽ.സി (പാസ്), കാലാവധി 3 മാസം, പ്രായം:18-45വരെ
2. ഓഫീസ് അസിസ്റ്റന്റ്റ്, യോഗ്യത:എസ്.എസ്.എൽ.സി (പാസ്), കാലാവധി 3 മാസം, പ്രായം:18-45വരെ
3. ഇലക്ട്രിക്കൽ ടെക്നീഷ്യൻ, യോഗ്യത എസ്.എസ്.എൽ.സി (പാസ്), കാലാവധി 2 മാസം, പ്രായം:18-45വരെ
4. ഡി.ഏ.എസ് സെറ്റ് ടോപ്പ് ബോക്സ്, യോഗ്യത എസ്.എസ്.എൽ.സി (പാസ്), കാലാവധി 2 മാസം, പ്രായം:18-45വരെ
5. ജൂനിയർ സോഫ്റ്റ്വെയർ ഡവലപ്പർ, യോഗ്യത എസ്.എസ്.എൽ.സി (പാസ്), കാലാവധി 3 മാസം, പ്രായം:18-45വരെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.