- Trending Now:
തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജിലെ പത്തോളജി ആൻഡ് മൈക്രോബയോളജി വകുപ്പിലേക്ക് റീ-എംപ്ലോയ്മെന്റ് മുഖേന അസോസിയേറ്റ് പ്രൊഫസർ / റീഡർ തസ്തികയിലെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നതിലേക്കായി ഗവ/എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നാഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 30 നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിങ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം - 695009 എന്ന വിലാസത്തിൽ ലഭിക്കണം.
കേരള സർക്കാരിനു കീഴിലുളള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് മാത്തമാറ്റിക്സ്, ഹിസ്റ്ററി വിഷയങ്ങളിൽ റിസർച്ച് ഓഫീസർ/അസ്സിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നു നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ജൂൺ 24നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരെഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി. വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.
മുട്ടത്തറ സിമാറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സിയും 10 വർഷത്തെ പ്രവൃത്തി പരിചയവും (5 വർഷം ഹെവി ലൈസൻസ്), പ്രായം 62 വയസ് കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 ചൊവ്വാഴ്ച വൈകിട്ട് 5 മണി. സർക്കാർ സർവീസ്, കെ.എസ്.ആർ.ടി.സി എന്നീ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർ, വിമുക്ത ഭടന്മാർ എന്നിവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, വയസും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് കോളജ് ഓഫ് നഴ്സിങ്, മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം - 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനമായ നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ഓഫീസിലെ ക്ലാർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ 19 നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് : www.kelsa.keralacourts.in.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ 11/2023) തസ്തികയിലേക്ക് ഫെബ്രുവരി 18 ന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യാഗാർഥികളുടെ അഭിമുഖം ജൂൺ 27 ന് തിരുവനന്തപുരത്തുളള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 10.30 മുതൽ നടത്തും. ചുരുക്ക പട്ടികയിലെ ഉദ്യാഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും അഭിമുഖം. ഓരാ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യാഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. യാതാരുകാരണവശാലും അഭിമുഖ സമയം മാറ്റി നൽകുന്നതല്ല. അഭിമുഖ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യാഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യാഗാർഥികൾക്ക് അഭിമുഖ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യാഗാർഥികൾക്കും ഇത് സംബന്ധിച്ച എസ്.എം.എസ് നൽകും. ജൂൺ 19 വരെ അറിയിപ്പ് ലഭിക്കാത്ത, ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന യുറോ ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് 19 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ/ അനസ്തേഷ്യ ടെക്നീഷ്യൻ അല്ലെങ്കിൽ ജി.എൻ.എം ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484- 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.
2024-25 അധ്യയന വർഷത്തിൽ തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ അറബിക് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താൽപ്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 18നു വൈകിട്ട് നാലിനു മുമ്പായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0490 2346027. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കളമശ്ശേരി ജിവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇഡി ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് എം കോം, ബിഎഡ് , സെറ്റ് എന്നീ യോഗ്യതകൾ ഉള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 13ന് രാവിലെ പത്തിന് സ്കൂളിൽ അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9446739381.
കളമശ്ശരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഇനി പറയുന്ന ട്രേഡിൽ ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 14 ന് രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. വയർമാൻ:-ഒരു ഒഴിവ് (ഇടിബി) യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആന്റള ഇലക്ട്രോണ്ക്സ് അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണ്ക്സ് അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ വയർമാൻ ട്രേഡിൽ എൻ. ടി. സി/ എൻ. എ സി. യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഇലക്ട്രോ പ്ലേറ്റർ:- രണ്ട് ഒഴിവ്, (ഇടിബി - ഓപ്പൺ) യോഗ്യത അംഗീകൃത കെമിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്ങിൽ അംഗീകൃത 3 വർഷ ഡിപ്ളോമയും, 2 വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോ പ്ലേറ്റർ ട്രേഡിൽ എൻ.ടി.സി/ എൻഎ സി യും, 3 വർഷത്തെ പ്രവൃത്തി പരിചയവും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം മേഖലയുടെ പരിധിയിലുള്ള ഫിഷറീസ് ഓഫീസുകളിൽ കോ ഓഡിനേറ്റർമാരെ കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കുന്നു. 3 ഒഴിവുകളാണുള്ളത്. 20-36 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതന നിരക്ക് 15000 രൂപ. അപേക്ഷകർ എറണാകുളം ജില്ലയിൽ സ്ഥിരതാമസമുള്ളവരായിരിക്കണം. അപേക്ഷ ജൂൺ 20 വരെ സ്വീകരിക്കും. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മേഖലാ ഓഫീസ്, ഫിഷറീസ് ഓഫീസ് കോംപ്ലക്സ്, ഡോക്ടർ സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം 18 വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2396005.
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ/ കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ (കരാർ നിയമനം):- യോഗ്യത: എം ബി ബി എസ്, ടിസിഎംസി രജിസ്ട്രേഷൻ/ദി കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ കേരള സ്റ്റേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. ശമ്പളം മാസം 50,000 രൂപ. പ്രായ പരിധി 01.06.2024 ന് 62 വയസിൽ താഴെ. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഗൈനക്കോളജി, ഡെർമറ്റോളജി, പൾമണോളജി, ജനറൽ മെഡിസിൻ, സൈക്യാട്രി):- യോഗ്യത: എം ബി ബി എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി, ടിസിഎംസി രജിസ്ട്രേഷൻ ഫോർ എം ബി ബി എസ് ആന്റ് പോസ്റ്റ് ഗ്രാജ്വേഷൻ. ശമ്പളം മാസം 78,000 രൂപ. പ്രായ പരിധി 01.06.2024 ന് 62 വയസിൽ താഴെ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 14ന് രാവിലെ 10 ന് അർബൻ കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സെന്റർ തേവര, ഫിഷറീസ് സ്കൂളിന് എതിർവശം ഹാജരാകണം. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുളള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റിംസ് റിസോഴ്സ് സെന്ററിൽ മൂന്ന് റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും, എം.പി.എച്ച് /എം.എസ്.സി നഴ്സിങ്/ എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം. പ്രായപരിധി 35 വയസ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും ജൂൺ 20ന് വൈകീട്ട് അഞ്ചിനകം careers@shsrc.kerala.gov.in ഇ-മെയിലിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in സന്ദർശിക്കുക. ഫോൺ:04712323213.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.