Sections

ഇന്ത്യയിലുടനീളമുള്ള 530 സന്നദ്ധ സേവന പരിപാടികളിലായി 66,000-ത്തിലധികം ആമസോൺ ജീവനക്കാർ പങ്കെടുത്തു

Thursday, Jul 10, 2025
Reported By Admin
Amazon India Volunteers in 530+ Events Across 60 Cities

കൊച്ചി: രാജ്യത്തുടനീളമുള്ള 66,000-ത്തിലധികം ആമസോൺ ഇന്ത്യ ജീവനക്കാർ ആഗോള സന്നദ്ധസേവന മാസമായ 2025 മെയ് മാസത്തിൽ (ഗ്ലോബൽ മന്ത് ഓഫ് വോളണ്ടിയറിങ്)കമ്മ്യൂണിറ്റി സംരംഭങ്ങൾക്ക് ശക്തമായ പങ്കാളിത്തം പ്രഖ്യാപിച്ചു. 2025-ൽ, ടീം അംഗങ്ങൾ രാജ്യവ്യാപകമായി 60-ലധികം നഗരങ്ങളിലായി ഇൻ-ഓഫീസ്, ഓൺ-ഗ്രൗണ്ട്, വെർച്വൽ ഫോർമാറ്റുകൾ എന്നിവയിലായി 530 പരിപാടികളിൽ സന്നദ്ധസേവനം നടത്തി. 100-ലധികം ലാഭേച്ഛയില്ലാത്ത സംഘടനകളുമായുള്ള പങ്കാളിത്തത്തിലൂടെ സാധ്യമാക്കിയ ഈ ശ്രമങ്ങൾ, സ്ത്രീ ശാക്തീകരണം, സുസ്ഥിരത, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ഉൾപ്പെടുത്തൽ, ഹൈപ്പർലോക്കൽ പിന്തുണ തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആമസോണിൻറെ സന്നദ്ധസേവന സംരംഭങ്ങൾ സമൂഹങ്ങളിലുടനീളം വ്യക്തമായ വ്യത്യാസം വരുത്തി. വർഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളെ പിന്തുണച്ച 100,000-ത്തിലധികം റിസോഴ്സ് കിറ്റുകൾ വിതരണം ചെയ്തു. സയൻസ് ടെക്നോളജി എഞ്ചിനീയറിംഗ് ആൻഡ് മാത്ത് (സ്റ്റെം) കിറ്റുകൾ, സ്പോർട്സ് കിറ്റുകൾ, ആർത്തവ കിറ്റുകൾ, പ്രഥമശുശ്രൂഷ കിറ്റുകൾ, സ്റ്റേഷനറി കിറ്റുകൾ, നായ സംരക്ഷണ കിറ്റുകൾ, സയൻസ് മോഡലുകൾ, ക്വിസ് ബോർഡുകളുടെയും സൈക്കിളുകളുടെയും അസംബ്ലി തുടങ്ങി നിരവധി കിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഹൈദരാബാദിലും ബെംഗളൂരുവിലും, സന്നദ്ധപ്രവർത്തകർ ആമസോൺ കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിച്ചു.

പ്രോജക്റ്റ് ബ്ലൂ എന്ന പുതിയ സംരംഭം, ബെംഗളൂരു നഗരത്തിലെ തണ്ണീർത്തടങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം മൂന്ന് തടാകങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള തുടർച്ചയായ ഇടപെടലുകളിലൂടെ ആമസോണിൻറെ നിലവിലുള്ള സുസ്ഥിരതാ ശ്രമങ്ങളുമായി സന്നദ്ധപ്രവർത്തകരെ ബന്ധിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.