Sections

വനിതാ സംരംഭകത്വം വർദ്ധിപ്പിക്കാൻ ആമസോൺ ഇന്ത്യ എആർജിഎ സഹകരണം

Thursday, Feb 06, 2025
Reported By Admin
Amazon India Partners with UP Government to Empower Women Entrepreneurs in Gonda

കൊച്ചി: ഗോണ്ട ജില്ലയിലും സമീപപ്രദേശങ്ങളിലുമുള്ള വനിതാ സംരംഭകരെ ഇ-കൊമേഴ്സ് പ്രയോജനപ്പെടുത്താനും അവരുടെ ബിസിനസ്സ് കെട്ടിപ്പടുക്കാനും സഹായിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാരിൻറെ സംരംഭമായ എആർജിഎയുമായി ആമസോൺ ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. പാർവതി അർഗ പക്ഷി സങ്കേതത്തിൽ ലോക തണ്ണീർത്തട ദിനം ആഘോഷിക്കുന്നവേളയിലാണ് സഹകരണം പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പരിസ്ഥിതി, വനവകുപ്പ്, കാലാവസ്ഥാ വ്യതിയാനം, വിദേശകാര്യ വകുപ്പ് സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ്, പരിസ്ഥിതി, വനവകുപ്പ്, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്, ഉത്തർപ്രദേശ് സർക്കാരിലെ വനം, പരിസ്ഥിതി, സുവോളജിക്കൽ ഗാർഡൻ, കാലാവസ്ഥാ വ്യതിയാനം സ്വതന്ത്ര ചുമതലയുള്ള മന്ത്രി അരുൺകുമാർ സക്സേന, ഉത്തർപ്രദേശ് സർക്കാരിലെ വനം, പരിസ്ഥിതി, സുവോളജിക്കൽ ഗാർഡൻ, കാലാവസ്ഥാ വ്യതിയാനം സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി കൃഷൻ പാൽ മാലിക്ക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ധാരണാപത്രത്തിൻറെ ഭാഗമായി ആമസോൺ സഹേലി പ്രോഗ്രാമിലൂടെ എആർജിഎയുമായി ബന്ധപ്പെട്ട സ്ത്രീകൾ നയിക്കുന്ന ബിസിനസുകളെ പിന്തുണയ്ക്കും. ഡിജിറ്റൽ, പെർഫോമൻസ് മാർക്കറ്റിംഗ്, ഉൽപ്പന്ന ലിസ്റ്റിംഗ് ഒപ്റ്റിമൈസേഷൻ, പരസ്യ രീതികൾ എന്നിവയിൽ പരിശീലനം നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്തൃ പ്രതീക്ഷകളും വിപണി അവസരങ്ങളും നന്നായി മനസ്സിലാക്കുന്നതിന് മേഖലയിലെ വനിതാ സംരംഭകർക്ക് ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകളും മെട്രിക്സുകളും ലഭ്യമാക്കും. അച്ചാർ, ജാം, മാവ്, നമ്കീൻ, കടലമാവ്, നൂഡിൽസ് എന്നിവയടക്കം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആമസോണിൽ ലിസ്റ്റുചെയ്യാൻ എആർജിഎയുടെ ഈ സഹകരണം വഴി സാധിക്കും.

'പാർവതി അർഗയിൽ സ്വയം സഹായ ഗ്രൂപ്പുകളിലൂടെ (ടഒഏെ) പ്രാദേശിക സ്ത്രീകളെ തങ്ങൾ ശാക്തീകരിക്കുന്നു. ഈ സ്വയം സഹായ സംഘങ്ങൾക്ക് ആമസോണിൻറെ പിന്തുണയോടെ ഇപ്പോൾ അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ അവസരം ലഭിക്കും. ഉൽപ്പന്നങ്ങൾ എല്ലായ്പ്പോഴും ഉയർന്ന നിലവാരമുള്ളതാണെങ്കിലും പാക്കേജിങ്ങിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇപ്പോൾ അഭിസംബോധന ചെയ്തിട്ടുണ്ട്, കൂടാതെ ആമസോൺ പോലുള്ള കമ്പനികൾ പങ്കാളികളാകുന്നതിലൂടെ മാർക്കറ്റിംഗ് തടസ്സങ്ങളും മറികടക്കപ്പെടുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിലും 'വോക്കൽ ഫോർ ലോക്കൽ' പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും ഇതുപോലുള്ള സംരംഭങ്ങൾ നിർണായക പങ്ക് വഹിക്കുന്നു' മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഗോണ്ട ജില്ലയിലെ പ്രാദേശിക ബിസിനസുകളിൽ വിപ്ലവം സൃഷ്ടിക്കുന്ന മുന്നിര സംരംഭമായ അർഗ ബ്രാൻഡിൻറെ വിജയത്തിന് സഹായവുമായി ആമസോൺ ഇന്ത്യ മുന്നോട്ട് വന്നതിൽ അഭിനന്ദിക്കുന്നതായി കേന്ദ്ര പരിസ്ഥിതി, വനവകുപ്പ്, കാലാവസ്ഥാ വ്യതിയാനം, വിദേശകാര്യ വകുപ്പ് സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പറഞ്ഞു.

'ഗോണ്ട ജില്ലയിലെ വനിതാ സംരംഭകർ പ്രാദേശിക ബിസിനസുകളിൽ വിപ്ലവം സൃഷ്ടിക്കുന്ന ഒരു മുൻനിര സംരംഭമായ ബ്രാൻഡ് എആർജിഎ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആമസോൺ ഇന്ത്യയുടെ സംരംഭത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ ധാരണാപത്രത്തിലൂടെ ഗോണ്ടയിലെ സ്ത്രീകൾക്ക് രാജ്യമെമ്പാടും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയും. പ്രാദേശിക കരകൗശല വിദഗ്ധരെയും സംരംഭകരെയും പുതിയ ഉയരങ്ങളിലെത്താൻ സഹായിക്കുന്നതിന് നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം.'കേന്ദ്ര പരിസ്ഥിതി, വനവകുപ്പ്, കാലാവസ്ഥാ വ്യതിയാനം, വിദേശകാര്യ വകുപ്പ് സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പറഞ്ഞു.

സ്ത്രീ സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ആമസോണിൻറെ പ്രതിബദ്ധതയാണ് എആർജിഎയുമായുള്ള സഹകരണം കാണിക്കുന്നതെന്ന് ആമസോൺ ഡയറക്ടർ-സെയിൽസ് ഗൗരവ് ഭട്നാഗർ പറഞ്ഞു.

ഇന്ത്യയിലെ വനിതാ സംരംഭകരിൽ നിന്നും പ്രാദേശിക വനിതകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകളിൽ നിന്നും പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ അവബോധവും പ്രവേശനക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017-ലാണ് ആമസോൺ സഹേലി പ്രോഗ്രാം ആരംഭിച്ചത്. ഈ സംരംഭത്തിൻറെ ഭാഗമായി ആമസോൺ പങ്കാളികളുമായി ചേർന്ന് ഡിജിറ്റലൈസേഷൻ വർദ്ധിപ്പിക്കാനും വനിതാ സംരംഭകർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകാനും പ്രവർത്തിക്കുന്നു. ഇന്ന് ആമസോൺ സഹേലിക്ക് നഗര-ഗ്രാമീണ മേഖലകളിൽ നിന്നുള്ള 60ലധികം പങ്കാളികളിൽ 16 ലക്ഷത്തിലധികം വനിത സംരംഭകരുണ്ട്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, പലചരക്ക് സാധനങ്ങൾ തുടങ്ങി 10 വിഭാഗങ്ങളിലായി 1.8 ലക്ഷം സ്ത്രീകൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉണ്ട്. 80,000-ത്തിലധികം വനിതാ കരകൗശല വിദഗ്ധർ ഇതിൽ ഉൾപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.