Sections

ന്യൂഡൽഹിയിൽ 400 ദശലക്ഷം ലിറ്റർ ജലം നിറക്കൽ പദ്ധതിയുമായി ആമസോൺ

Friday, Jun 06, 2025
Reported By Admin
Amazon India Supports Groundwater Recharge Project in New Delhi to Combat Water Crisis

  • ന്യൂഡൽഹിയിലെ ആമസോണിൻറെ ആദ്യ പദ്ധതി അടിസ്ഥാന സൗകര്യ പുനരധിവാസത്തിലൂടെയും പുതിയ ജലസംരക്ഷണ നിർമ്മിതികളിലൂടെയും പ്രദേശവാസികൾക്ക് ഏറെ പ്രയോജനപ്പെടും

കൊച്ചി: ജലക്ഷാമവും ഭൂഗർഭജലത്തിൻറെ അമിത ചൂഷണവും പരിഹരിക്കുന്നതിനായി ന്യൂഡൽഹിയിലെ യമുന നദിയിലെ ജലസംഭരണ പദ്ധതിക്ക് ആദ്യമായി ആമസോൺ ധനസഹായം നൽകുന്നു. രാജ്യത്തുടനീളമുള്ള ആമസോണിൻറെ ജല സംരക്ഷണ പദ്ധതികളുടെ ശ്രേണിയിൽ ഇതും ഉൾപ്പെടും. 2020 മുതലുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനപ്പെടുന്ന പ്രധാന തടാക പുനരുദ്ധാരണ ശ്രമങ്ങളും സാമൂഹിക ജല പരിഹാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. പദ്ധതി പൂർത്തിയാകുമ്പോൾ വർഷം തോറും 400 ദശലക്ഷം ലിറ്റർ നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ഓടെ ഇന്ത്യയിലെ തങ്ങളുടെ നേരിട്ടുള്ള പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം സമൂഹങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള അവരുടെ പ്രതിബദ്ധതയിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണിത്.

ജല പരിപാലനത്തിൽ ന്യൂഡൽഹി ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ജല വിതരണ പ്രശ്നങ്ങൾ തലസ്ഥാനത്തുടനീളമുള്ള ബിസിനസ് പ്രവർത്തനങ്ങളെയും താമസക്കാരുടെ നിത്യ ജീവിതത്തെയും ബാധിക്കുന്നു. ആമസോണിൻറെ വാട്ടർ ഡയലോഗ്സിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇന്ന് ഭൂഗർഭ ജല റീചാർജ് ഉൾപ്പെടെയുള്ള ന്യൂഡൽഹിയിലെ ആമസോണിൻറെ പദ്ധതി പ്രഖ്യാപിച്ചത്. ജല വ്യവസായത്തിലെ പ്രധാന പങ്കാളികളായ ദി പോണ്ട്മാൻ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന രാംവീർ തൻവാർ, ഹേസ്റ്റൺ റീജനറേഷൻറെ സഹസ്ഥാപക ഷീബ സെൻ, ദി നേച്ചർ കൺസർവൻസിയിലെ ക്ലൈമറ്റ്, അഗ്രികൾച്ചർ & ഫുഡ് സിസ്റ്റംസ് അസോസിയേറ്റ് ഡയറക്ടർ മനോജ് സിംഗ് തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു നേതൃത്വ സംരംഭമാണിത്. ജലം ഒരു അപൂർവ വിഭവമായതിനാൽ ഉണ്ടാകുന്ന വെല്ലുവിളികളെയും സംരംഭങ്ങളെയും കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. രാജ്യസഭാ എം.പി. സസ്മിത് പാത്ര മുഖ്യപ്രഭാഷണം നടത്തി.

സാമൂഹിക സംരംഭവും ആവാസവ്യവസ്ഥ പുനഃസ്ഥാപന പദ്ധതികളുടെ നിർമ്മാതാക്കളുമായ ഹേസ്റ്റൻ റീജനറേഷനുമായി സഹകരിച്ച് ന്യൂഡൽഹി ജലപദ്ധതി, ചെക്ക് ഡാമുകളും കുളങ്ങളും ഉൾപ്പെടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണവും ജല നീരൊഴുക്കിനുള്ള കുഴികൾ, റീചാർജ് ഷാഫ്റ്റുകൾ പോലുള്ള പുതിയ ജലസംരക്ഷണ കേന്ദ്രങ്ങളുടെ നിർമ്മാണവും സംയോജിപ്പിക്കുന്നു. കൂടാതെ, ഈ കേന്ദ്രങ്ങൾക്ക് ചുറ്റും സസ്യങ്ങൾ നടുന്നത് മണ്ണൊലിപ്പ് തടയാനും മണ്ണിലെ ഈർപ്പം വർദ്ധിപ്പിക്കാനും പ്രാദേശിക ഭൂപ്രകൃതി മെച്ചപ്പെടുത്താനും സഹായിക്കും. യമുന നദിയുടെ നീർത്തടങ്ങളുടെ പരിധിയിലായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന സൈറ്റുകൾ. ന്യൂഡൽഹിയിലെ ജലക്ഷാമത്തിന് പരമാവധി പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

ഇന്ത്യയിലെ ജലവുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളെ നേരിടുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഡൽഹിയിൽ നടക്കുന്ന ആദ്യത്തെ വാട്ടർ ഡയലോഗ്സ് 2025എന്നും യമുന നദി തട മേഖലയിലെ ആദ്യത്തെ ജലനിർഗ്ഗമന പദ്ധതിക്ക് ആമസോൺ ധനസഹായം നൽകുന്നത് അഭിനന്ദനീയമാണ്. പ്രതിവർഷം 400 ദശലക്ഷം ലിറ്ററിലധികം വെള്ളം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജലപരിപാലനം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നതിനെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ഈ ശ്രമത്തെ തങ്ങൾ സ്വാഗതം ചെയ്യുകയും, ജലക്ഷാമം നേരിടുന്ന നഗര, നഗരപ്രാന്ത പ്രദേശങ്ങളിൽ സമഗ്രവും സാമൂഹ്യാടിസ്ഥാനത്തിലുള്ളതുമായ പരിഹാരങ്ങൾ നൽകുന്നതിൽ സ്വകാര്യമേഖലയുടെ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായി ഇതിനെ കാണുകയും ചെയ്യുന്നുവെന്നും രാജ്യസഭ അംഗം സസ്മിത് പത്ര പറഞ്ഞു.

നമ്മുടെ രാജ്യം നിർണായകമായ ജല വെല്ലുവിളികളെ നേരിടുകയാണെന്നും ന്യൂഡസൽഹിയിലെ ഭൂഗർഭ ജല നിരപ്പ് അപകടകരമായ നിലയിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ആമസോൺ ഇന്ത്യ, ആസ്ട്രേലിയ ഓപറേഷൻസ് വൈസ് പ്രസിഡൻറ് അഭിനവ് സിങ് പറഞ്ഞു. തന്ത്രപരമായ അടിസ്ഥാന സൗകര്യ പുനരധിവാസത്തിലൂടെയും പുതിയ നിർമ്മാണത്തിലൂടെയും യമുന നദീതടത്തെ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ഹേസ്റ്റൻ റീജനറേഷനുമായുള്ള തങ്ങളുടെ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഈ നീർത്തട തല സമീപനം മൺസൂൺ നീരൊഴുക്ക് പിടിച്ചെടുക്കുകയും നിർണായകമായ ജലാശയങ്ങൾ നിറയ്ക്കുകയും ചെയ്യുക മാത്രമല്ല ലക്ഷ്യമിടുന്നത്, സുപ്രധാന വിഭവങ്ങളുടെ പരിപാലനത്തിലൂടെ പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുമെന്നും 2027 ആകുമ്പോഴേക്കും ഇന്ത്യയിൽ ഉപയോഗിക്കുന്നതിനേക്കാൾ അധികം ജലം നിറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭമെന്നും അദേഹം പറഞ്ഞു.

ഈ ഭൂഗർഭ ജല റീചാർജ് പദ്ധതിക്കായി, 2023ലെ ഇന്ത്യയുടെ 'നാഷണൽ വാട്ടർ അവാർഡ്' ജേതാവായ ഇന്ത്യ ആസ്ഥാനമായുള്ള സർക്കാരിതര സംഘടന അർപൻ സേവാ സൻസ്ഥാനുമായും, ജല എഞ്ചിനീയറിങ് അടിസ്ഥാന സൗകര്യ പദ്ധതികളിൽ വൈദഗ്ധ്യം നേടിയ ബാംഗ്ലൂർ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനം ക്ലിയർ വാട്ടർ ഡൈനാമിക്സുമായും ഹാസ്റ്റൻ റീജനറേഷൻ സഹകരിക്കും.

ന്യൂഡൽഹിയിലെ ജല ക്ഷാമ പ്രതിസന്ധിക്ക് ഏറ്റവും അത്യാവശ്യവും ഈ സഹകരണ അടിസ്ഥാനത്തിലുള്ള നടപടികളാണെന്നും പരമ്പരാഗത അറിവും ശാസ്ത്രീയമായ സൂക്ഷ്മതയും സംയോജിപ്പിച്ചുകൊണ്ട് തങ്ങൾ ജല സംവിധാനങ്ങളും സമൂഹ പ്രതിരോധശേഷിയും കെട്ടിപ്പടുക്കുകയാണെന്നും ഹാസ്റ്റൻ റീജനറേഷൻ സഹ സ്ഥാപക ഷീബ സെൻ പറഞ്ഞു. ആമസോണിൻറെ ഫണ്ടിംഗ് ഏറ്റവും മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം, അതുവഴി ഗുണഭോക്താക്കളെ മാത്രമല്ല, സജീവ പങ്കാളികളായും കമ്മ്യൂണിറ്റികളെ ക്ഷണിക്കുന്നുവെന്നും യമുന നദീതടത്തിലുടനീളമുള്ള സമൂഹങ്ങൾക്ക് ഒരു സുപ്രധാന ലൈഫ്ലൈനായിരിക്കും പ്രതിവർഷം തങ്ങൾ നികത്താൻ പ്രതീക്ഷിക്കുന്ന 400 ദശലക്ഷം ലിറ്ററെന്നും അവർ പറഞ്ഞു.

2027 ആകുമ്പോഴേക്കും ഇന്ത്യയിലെ സമൂഹങ്ങൾക്ക് നേരിട്ടുള്ള പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം തിരികെ നൽകും എന്ന ലക്ഷ്യം ആമസോൺ 2024 ൽ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിലെ ആമസോണിൻറെ ജലക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ജലക്ഷാമം രൂക്ഷമായ സമൂഹങ്ങളിലേക്ക് വെള്ളം തിരികെ എത്തിക്കുന്ന പദ്ധതികളിലെ നിക്ഷേപങ്ങളും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഉദാഹരണത്തിന് യാമരെ, സായ് റെഡ്ഡി തടാകങ്ങളുടെ സമഗ്രമായ പുനരുദ്ധാരണം ഏറ്റെടുക്കുന്നതിനായി ആമസോൺ പ്രാദേശിക പരിസ്ഥിതി സംഘടനയായ സേട്രീസുമായി സഹകരിക്കുന്നു. 2025 ജനുവരി മുതൽ നടന്നുവരുന്ന പദ്ധതികളിൽ തടാകത്തിലെ മണ്ണ് നീക്കം ചെയ്യൽ, ബണ്ട് രൂപീകരണം പുനഃസ്ഥാപിക്കൽ, ഇൻലെറ്റ്, ഔട്ട്ലെറ്റ് നിർമിതികൾ നന്നാക്കൽ എന്നിവ ഉൾപ്പെടുന്നു. ഇവ പൂർത്തിയാകുമ്പോൾ, യാമരെ തടാകത്തിലേക്ക് പ്രതിവർഷം 270 ദശലക്ഷം ലിറ്റർ വെള്ളവും സായ് റെഡ്ഡി തടാകത്തിലേക്ക് ഏകദേശം 300 ദശലക്ഷം ലിറ്റർ വെള്ളവും നിറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് അതിൻറെ വലിപ്പം മൂന്നിരട്ടിയാക്കും. 2020 മുതൽ ആമസോൺ ഇന്ത്യയിൽ നടത്തിയ നിക്ഷേപങ്ങളിലൂടെ ഇതിനകം തന്നെ പത്ത് ലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനപ്പെടുന്നതിനായി ദീർഘകാലം നിലനിൽക്കുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ ജല, ശുചിത്വ പരിഹാരങ്ങൾ പ്രാപ്തമാക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.