Sections

പ്രൊപ്പൽ 4-ാം സീസണിന് തുടക്കം കുറിച്ച് ആമസോൺ

Thursday, May 23, 2024
Reported By Admin
Amazon announces the fourth season of Propel

കൊച്ചി: ഉപഭോക്തൃ ഉൽപന്ന മേഖലയിലെ സ്റ്റാർട്ടപ്പുകളെ ആഗോള ബിസിനസ് മേഖലയിൽ വളർത്താനുള്ള നീക്കമായ പ്രൊപ്പലിൻറെ നാലാം സീസണിന് ആമസോൺ തുടക്കം കുറിച്ചു. വളർന്നു വരുന്ന ഇന്ത്യൻ ബ്രാൻഡുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇകോമേഴ്സ് വിദഗ്ദ്ധരുടെ സഹായത്തോടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ വഴിയൊരുക്കുന്ന പദ്ധതിയാണിത്.

50 സ്റ്റാർട്ടപ്പുകൾക്ക് വരെ ആഗോള വിപണിയിലെത്താനും ഇന്ത്യയിൽ നിന്ന് ആഗോള ബ്രാൻഡുകൾ സൃഷ്ടിക്കാനും പ്രൊപ്പൽ എസ്4 പിന്തുണ നൽകും. എഡബ്ലിയുഎസ് ആക്ടിവേറ്റ് വായ്പകൾ, ആറു മാസത്തെ സൗജന്യ ലോജിസ്റ്റിക്, അക്കൗണ്ട് മാനേജുമെൻറ് പിന്തുണ, ആദ്യ മൂന്നു വിജയികൾക്കായുള്ള ആമസോണിൻറെ 100,000 ഡോളർ സംയുക്ത ഗ്രാൻറ് തുടങ്ങിയവ അടക്കം 1.5 ദശലക്ഷം ഡോളറിൻറെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

ക്ലബ്ബ്, വെലോസിറ്റി, ഗെറ്റ്വാൻറേജ് തുടങ്ങിയ വരുമാന അധിഷ്ഠിത ധനകാര്യ പങ്കാളികളുമായി ബന്ധപ്പെടാനും ആമസോൺ ഇതിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളെ സഹായിക്കും. സ്റ്റാർട്ടപ്പുകളെ ബിസിനസ് ഗണ്യമായ തലത്തിൽ വർധിപ്പിക്കാനുള്ള പിന്തുണ ഇവർ നൽകും. ഈ പരിപാടിയിലേക്കുള്ള അപേക്ഷകൾ 2024 ജൂൺ 14വരെ സമർപ്പിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.