- Trending Now:
കൊച്ചി: 2023 ജൂലൈ 16 മുതൽ 25 വരെ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന 55-ാമത് ഐസിഎച്ച്ഒ-ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡ് 2023ൽ അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡിലെ വിദ്യാർത്ഥികൾ ഒരു സ്വർണവും 3 വെള്ളിയും നേടി. ഒളിമ്പ്യാഡിന്റെ അവസാന റൗണ്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച നാല് കുട്ടികളും അലൻ ഇൻസ്റ്റിറ്റൂട്ടിൽ നിന്നുള്ളവരായിരുന്നു.
അലൻ വിദ്യാർത്ഥിയായ കൃഷ് ശ്രീവാസ്തവ് സ്വർണ്ണമെഡലും അദിതി സിംഗ്, അവ്നീഷ് ബൻസാൽ, മലായ് കേഡിയ എന്നിവർ വെള്ളി മെഡലുകളും നേടി. നാല് റൗണ്ടുകളിലായി 87 രാജ്യങ്ങളിൽ നിന്നുള്ള 348 വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിനാണ് ഒളിമ്പ്യാഡ് സാക്ഷ്യം വഹിച്ചത്.
സോണി ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത റാപ്പ് ഗായകൻ കിംഗ്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.