- Trending Now:
പാലക്കാട്: ജില്ലയിൽ 40 സ്ഥലങ്ങളിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 21 വരെ നീട്ടി.
താത്പര്യമുള്ളവർ ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന (ദി ഡയറക്ടർ അക്ഷയ, പേയബിൾ അറ്റ് തിരുവനന്തപുരം) ദേശസാത്കൃത-ഷെഡ്യൂൾഡ് ബ്രാഞ്ചുകളിൽ നിന്നെടുത്ത 750 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം http://akshayaexam.kerala.gov.in/aes/registration ൽ അപേക്ഷ നൽകണം. ശേഷം അപേക്ഷയുടെ പ്രിന്റ്, നൽകിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഡി.ഡി എന്നിവ സഹിതം സെപ്റ്റംബർ 26 ന് വൈകിട്ട് അഞ്ചിനകം അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, 12/943 (8), നൈനാൻസ് കോംപ്ലക്സ്, മേട്ടുപാളയം സ്ട്രീറ്റ്, പാലക്കാട്-678001 എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് നൽകണമെന്ന് ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. അല്ലാത്തപക്ഷം ഓൺലൈൻ അപേക്ഷ നിരസിക്കുന്നതായിരിക്കും.
റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനം: അപേക്ഷ ഒക്ടോബർ 6 വരെ... Read More
കൂടുതൽ വിവരങ്ങൾക്ക്: www.akshaya.kerala.gov.in, 0491 2544188, 04912547820, 9495636111.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.