- Trending Now:
കൊച്ചി: 1250 രൂപ മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ ആരംഭിച്ചു. 2025 സെപ്റ്റംബർ 19 വരെയുള്ള ആഭ്യന്തര യാത്രകൾക്കും ഓഗസ്റ്റ് 6, 12, 20 തീയതികളിലുള്ള അന്താരാഷ്ട്ര യാത്രകൾക്കുമാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. മെയ് 25 വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) മൊബൈൽ ആപ്പിലൂടെയും മറ്റ് ബുക്കിംഗ് ചാനലുകളിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ആഭ്യന്തര യാത്രകളിൽ ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കാണ് 1250 രൂപയ്ക്ക് എക്സ്പ്രസ് ലൈറ്റ് നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. 1375 രൂപ മുതൽ എക്സ്പ്രസ് വാല്യൂ നിരക്കിലും ടിക്കറ്റെടുക്കാം.
അന്താരാഷ്ട്ര യാത്രക്കാർക്ക് 6131 രൂപയുടെ എക്സ്പ്രസ് ലൈറ്റ് നിരക്കിന് പുറമെ 6288 രൂപയ്ക്ക് എക്സ്പ്രസ് വാല്യൂ, 7038 രൂപയ്ക്ക് എക്സ്പ്രസ് ഫ്ളെക്സ് നിരക്കുകളിലും ടിക്കറ്റുകൾ ലഭിക്കും.
എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീ ഒഴിവാക്കിയിട്ടുണ്ട്. ചെക്ക് ഇൻ ബാഗേജ് ഇല്ലാതെയുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് നിലവിലുള്ള 7 കിലോ കാബിൻ ബാഗേജിന് പുറമേ 3 കിലോ അധിക ക്യാബിൻ ബാഗേജ് കൂടി മുൻകൂർ സൗജന്യമായി ബുക്ക് ചെയ്യാം. സൗജന്യ ബാഗേജിന് പുറമെ അധികമായി ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക.
വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് ലോയൽറ്റി അംഗങ്ങൾക്ക് എക്സ്പ്രസ് ബിസ് നിരക്കിൽ 25 ശതമാനം കിഴിവ് ലഭിക്കും. ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് വിഭാഗത്തിൽ 58 ഇഞ്ച് വരെ അകലത്തിലാണ് സീറ്റുകൾ ഉള്ളത്. അതിവേഗ വികസനത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ളീറ്റിലേക്ക് അടുത്തിടെ ഉൾപ്പെടുത്തിയ 40ലധികം പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും എക്സ്പ്രസ് ബിസ് സീറ്റുകൾ ലഭ്യമാണ്. ഗോർമേർ ഭക്ഷണത്തിൽ 25 ശതമാനം കിഴിവ്, സ്റ്റാൻഡേർഡ്, പ്രൈം സീറ്റുകൾ തിരഞ്ഞെടുക്കാനുള്ള അവസരം, എക്സ്പ്രസ് എഹെഡ് മുൻഗണന സേവനങ്ങൾ എന്നിവയും ലഭിക്കും.
ഇതിനു പുറമെ, വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് 10 കിലോ വരെ അധികം വരുന്ന ചെക്ക് ഇൻ ബാഗേജിനും 3 കിലോ വരെ അധികമുള്ള കാരീ ബാഗേജിനും 25 ശതമാനം വീതം നിരക്കിൽ ഇളവ് ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരർ, ഡോക്ടർ, നഴ്സ്, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും വെബ്സൈറ്റിലൂടെ പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.