Sections

കെസിസിപി ലിമിറ്റഡ് വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി അഗ്രിപിത്ത് ചകിരി കമ്പോസ്റ്റ് വിപണിയിലെത്തിച്ചു

Monday, Jan 30, 2023
Reported By Admin
agripith

അഗ്രിപിത്ത് ചകിരി കമ്പോസ്റ്റ് വിപണിയിലിറക്കി


കെസിസിപി ലിമിറ്റഡ് വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ നീലേശ്വരം, പഴയങ്ങാടി യൂണിറ്റുകളിൽ നിർമിക്കുന്ന അഗ്രിപിത്ത് ചകിരി കമ്പോസ്റ്റ് വിപണിയിലെത്തി.

സസ്യ വളർച്ചയ്ക്ക് സഹായകമാണ് ചകിരി കമ്പോസ്റ്റ്. ജല സംഭരണശേഷി ഉള്ളതിനാൽ വരണ്ട കാലാവസ്ഥയിലും ഈർപ്പത്തെ നിലനിർത്തി വേനൽ കെടുതികളിൽ നിന്നും വിളകളെ സംരക്ഷിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു കിലോഗ്രാം, രണ്ട് കിലോഗ്രാം, അഞ്ച് കിലോ, 10 കിലോ, 25 കിലോഗ്രാം എന്നിങ്ങനെ പാക്കറ്റുകളിൽ ലഭ്യമാണ്. 25 രൂപ മുതൽ 360 രൂപ വരെയാണ് വില.

മാങ്ങാട്ടുപറമ്പിൽ കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം നിർവഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷൻ, ട്രേഡ് യൂണിയൻ നേതാക്കളായ ഐ വി ശിവരാമൻ, വിവി ശശീന്ദ്രൻ, മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷണൻ, അസി ജനറൽ മാനേജർ എ കെ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.