- Trending Now:
ചരിത്ര പ്രസിദ്ധമായ ഓമല്ലൂർ വയൽ വാണിഭത്തോട് അനുബന്ധിച്ച് കാർഷിക വിപണന മേളയും കാർഷിക സെമിനാറും സംഘടിപ്പിച്ചു. എല്ലാ വർഷവും മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വിപണന മേളയാണ് നടക്കുന്നത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. എസ് . മനോജ് കുമാർ, ഷാജി തോമസ്, സാലി തോമസ്, പാടശേഖര സമിതി പ്രസിഡന്റ് പി.ആർ പ്രസന്നകുമാരൻ നായർ, കൃഷി ഓഫീസർ റ്റി.സ്മിത എന്നിവർ പ്രസംഗിച്ചു. മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വാണിഭത്തിന്റെ വിപണന മേളയിൽ ചേന, കാച്ചിൽ, കിഴങ്ങു വർഗങ്ങൾ, ഫലവൃക്ഷങ്ങളുടെ നടീൽ വസ്തുക്കൾ, വെങ്കല പാത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് ലഭ്യമാവുന്നത്. ഓമല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് വയൽ വാണിഭം സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.