ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യക്തിയാണ് എ പി ജെ അബ്ദുൾ കലാം. ഭാരതത്തിന്റെ രാഷ്ട്രപതിയായും ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനായും മിസൈൽമാനായും അതുപോലെ തന്നെ നിരവധി കുട്ടികൾക്ക് ഏറ്റവും മികച്ച മാതൃക അധ്യാപകനായും റോൾ മോഡലുമായിരുന്ന മഹാനായ ഒരു വ്യക്തിത്വമാണ് ഡോക്ടർ അബ്ദുൾ കലാം. അദ്ദേഹത്തിൽനിന്നും മനസ്സിലാക്കാൻ കഴിയുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്. അദ്ദേഹം നമുക്ക് പറഞ്ഞുതരുന്ന നിരവധി പാഠങ്ങൾ ഉണ്ട്.
- ഒരു സാധാരണക്കാരന് അവന്റെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിച്ചു കഴിഞ്ഞാൽ ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയും എന്ന് അദ്ദേഹം പഠിപ്പിച്ചു. അതിന് യാതൊരു വിധ സാമ്പത്തികമോ, പണക്കാരന്റെയോ രാഷ്ട്രീയക്കാരന്റെയോ ബിസിനസുകാരന്റെയോ മകനായിട്ടോ ജനിക്കണമെന്നില്ല. സാധാരണക്കാരനും അവന്റെ കഴിവുകൊണ്ട് ഉയരങ്ങളിൽ എത്താൻ സാധിക്കും എന്ന് കാണിച്ചുതന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പാഠം.
- ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്നും അതിനുവേണ്ടി പ്രവർത്തിക്കുന്നവനാണ് വിജയിക്കുന്നത് എന്നുമുള്ള വലിയ പാഠവും അദ്ദേഹം പറഞ്ഞു തന്നു. കുഞ്ഞുനാൾ മുതൽ തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
- മൂന്നാമത്തെ പാഠമാണ് ലളിതമായ ജീവിതം. ഒരു മഹാന് ആഡംബരങ്ങളുടെ ആവശ്യമില്ല എന്നും ലളിതമായ ജീവിതം കൊണ്ടും മഹാനായി നിൽക്കാൻ സാധിക്കും എന്ന് അദ്ദേഹം പഠിപ്പിച്ചു. പണത്തിന്റെയും ആഡംബരത്തിന്റെയും കൊഴുപ്പല്ല ഒരു വ്യക്തിയുടെ ജീവിതത്തിന്റെ മുഖമുദ്ര സ്വന്തം കഴിവാണ് എന്ന മഹത്തരമായ കാര്യം അദ്ദേഹം കാണിച്ചു തന്നു.
- ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ പരിജ്ഞാനവും നല്ല ഉച്ചാരണ കഴിവ് ഉള്ളവരും മാത്രമാണ് ജീവിതത്തിൽ വിജയിക്കുക എന്ന് ഒരു ചിന്ത നമ്മുടെ നാട്ടിലുണ്ട്. എന്നാൽ അദ്ദേഹം സിമ്പിൾ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചുകൊണ്ട് പണ്ഡിതന്റെയും പാമരന്റെയും ഇടയിൽ അദ്ദേഹത്തിന് ഉയർന്ന സ്ഥാനങ്ങളിൽ എത്തുവാൻ സാധിച്ചു. അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു.
- മൂല്യങ്ങൾക്ക് വളരെ പ്രാധാന്യം കൊടുത്തിരുന്നു. ആദ്യം മുതൽ അവസാനം വരെ ഒരേ മൂല്യത്തിൽ അദ്ദേഹം ഉറച്ചുനിന്നു. രാഷ്ട്രപതി ആയപ്പോഴും അല്ലാതായപ്പോഴും അദ്ദേഹം തന്നെ മൂല്യങ്ങളിൽ തന്നെ ഉറച്ചുനിന്നു. രാഷ്ട്രപതിയായപ്പോഴും അതിന്റെ ആഡംബരങ്ങളിൽ ഒന്നും ജീവിക്കാതെ ആദ്യം അദ്ദേഹം എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് അതുപോലെ തന്നെ അവസാനം വരെയും ജീവിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഒരു ദിവസം രാഷ്ട്രപതി ഭവനിൽ വിരുന്നിന് വിളിച്ചപ്പോൾ അതിന്റെ ചിലവ് മൊത്തം സ്വന്തം ശമ്പളത്തിൽ നിന്നും ചിലവാക്കുവാൻ അദ്ദേഹം തയ്യാറായി. ഇതിൽ ഉദാത്തമായ മാതൃക മറ്റൊരാളിൽ നിന്നും ഇന്ത്യയിൽ കാണുവാൻ സാധിച്ചിട്ടില്ല.
- കുട്ടികളെ ഇത്രയധികം വിസ്മരിപ്പിച്ച രാഷ്ട്രീയക്കാരൻ സാമൂഹ്യപ്രവർത്തകൻ ഒരു പണ്ഡിതൻ വേറെയില്ല എന്ന് തന്നെ പറയാം. രാഷ്ട്രപതി ജീവിതം കഴിഞ്ഞതിനുശേഷം ഇന്ത്യയിലുള്ള വിദ്യാർത്ഥികളെ കാണുവാൻ വേണ്ടി സംസാരിക്കുവാൻ വേണ്ടിയും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.ഇന്ത്യയിലെ ഓരോ യുവാക്കന്മാരെയും ഉയരങ്ങളിൽ എത്തുവാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെത്. അത് ഏറ്റവും മൂല്യവത്തായ കാര്യമാണ്.
- അദ്ദേഹം അധ്യാപന രീതി വളരെ ഇഷ്ടപ്പെട്ടിരുന്നു.പ്രസിഡന്റ് സ്ഥാനത്തിനുശേഷം അദ്ദേഹം അദ്ധ്യാപനം, എഴുത്ത്, പൊതുസേവനം എന്നിവയിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ അതിനു വേണ്ടിയായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്തിനേറെ പറയുന്നു അദ്ദേഹം മരിക്കുന്നതുവരെ കർമ്മനിരതനായിരുന്നു. അദ്ദേഹത്തിന് മരണം പോലും ഏറ്റവും ശ്രേഷ്ഠമായ മരണം ലഭിച്ചു. ഇന്ന് മരണാന്തരവും അദ്ദേഹത്തിന്റെ ഓർമ്മകൾ എല്ലാവരുടെയും മനസ്സിലും നിലനിൽക്കുന്നു.
ഇങ്ങനെ അബ്ദുൽ കലാമിനെ കുറിച്ചും അദ്ദേഹത്തിന്റെ മൂല്യങ്ങളെക്കുറിച്ചും പറയുവാൻ ധാരാളം ഉണ്ട്.അതിൽ വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇന്ന് ഇവിടെ സൂചിപ്പിച്ചത്. നിരവധി കാര്യങ്ങൾ നിങ്ങളുടെ മനസ്സിലൂടെ പോകുന്നുണ്ടാകാം അത് കമന്റുകൾ ആയി നിങ്ങൾക്ക് ഇവിടെ രേഖപ്പെടുത്താം.

ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.