Sections

ജോണ്‍സണ്‍ & ജോണ്‍സണിന്റെ ഈ തീരുമാനം അറിഞ്ഞില്ലേ?

Saturday, Aug 13, 2022
Reported By admin
johnson

ടാല്‍ക്ക് ബേബി പൗഡര്‍ മൂലം 38,000 ത്തോളം കേസുകളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വിവിധ കോടതികളില്‍ നേരിട്ടത്

 

2023-ല്‍  ടാല്‍ക്ക് ബേസ്ഡ് ബേബി പൗഡറിന്റെ ആഗോളതല വില്‍പ്പന അവസാനിപ്പിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ടാല്‍ക്ക് ബേബി പൗഡര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും കാനഡയിലും വില്‍ക്കുന്നത് നിര്‍ത്തുമെന്ന് 2020-ല്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍  പ്രഖ്യാപിച്ചിരുന്നു. cornstarch ബേസ്ഡ് ബേബി പൗഡര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് മാറാനുള്ള തീരുമാനം എടുത്തതായും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു.

ടാല്‍ക്ക് ബേബി പൗഡര്‍ മൂലം 38,000 ത്തോളം കേസുകളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വിവിധ കോടതികളില്‍ നേരിട്ടത്.കാര്‍സിനോജന്‍ ആയ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം മൂലം ടാല്‍ക് ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമായതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സുരക്ഷിതവും ആസ്ബസ്റ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ടാല്‍ക്ക് ബേബി പൗഡറിന്റെ ആഗോള വില്‍പ്പന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഷെയര്‍ഹോള്‍ഡര്‍മാരും രംഗത്തെത്തിയിരുന്നു. 2018 ലെ റോയിട്ടേഴ്സിന്റെ അന്വേഷണത്തില്‍, ടാല്‍ക് ഉല്‍പ്പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസ് ഉണ്ടെന്ന് കമ്പനിക്ക്  അറിയാമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.