Sections

ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഇനി വരുമാനം നേടാം; പുതിയ ഫീച്ചര്‍ സൂപ്പര്‍ ഫോളോവേഴ്‌സ്‌

Friday, Sep 03, 2021
Reported By admin
twitter

ഇന്‍സ്റ്റഗ്രാം,വാട്‌സ് ആപ്,ഫെയ്‌സ്ബുക്ക് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പിന്നാലെ ട്വിറ്ററും

 

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.എത്രമാത്രം ലാഭകരമാണ് സോഷ്യല്‍മീഡിയ എന്ന് വര്‍ദ്ധിച്ചുവരുന്ന യൂട്യൂബ് ചാനലുകള്‍ നോക്കിയാല്‍ തന്നെ മനസിലാകും.ഇന്‍സ്റ്റഗ്രാം,വാട്‌സ് ആപ്,ഫെയ്‌സ്ബുക്ക് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പിന്നാലെ ട്വിറ്ററും നിങ്ങളുടെ പോക്കറ്റ് നിറയ്ക്കും.

സൂപ്പര്‍ ഫോളോസ് എന്ന പുതിയ ഫീച്ചല്‍ അവതരിപ്പിച്ചു കൊണ്ടാണ് ട്വിറ്റര്‍ വരുമാനം എന്ന ആശയം കൊണ്ടുവന്നിരിക്കുന്നത്.സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായുള്ള കണ്ടന്റുകള്‍ പങ്കുവെയ്ക്കുന്നതിലൂടെ പ്രതിമാസം വരുമാനം നേടാന്‍ സാധിക്കുമെന്നതാണ് സൂപ്പര്‍ ഫോളോസിന്റെ പ്രത്യേകത.


ക്രിയേറ്റര്‍മാര്‍ക്കും ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ നിരക്ക് നിശ്ചയിക്കാം. ഇതോടെ യൂട്യൂബിന്റേയും ഫേസ്ബുക്കിന്റേയുമൊക്കെ നിരയിലേക്ക് വരികയാണ് അമേരിക്കന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററും.

വെറുതെ എന്തെങ്കിലും ഉള്ളടക്കം അപ്ലോഡ് ചെയ്തിട്ടു കാര്യമില്ല അത് എക്‌സ്‌ക്ലൂസീവ് തന്നെയായിരിക്കണമെന്ന് ട്വിറ്റര്‍ വക്താക്കള്‍ പറയുന്നു.സൂപ്പര്‍ ഫോളോവേഴ്‌സ് ഓപ്ഷന്‍ ലഭ്യമായ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് ആണ സൂപ്പര്‍ ഫോളോ എന്ന ബട്ടണ്‍ കാണാന്‍ സാധിക്കുന്നത്.സൂപ്പര്‍ ഫോളോ ചെയ്യാനുള്ള തുക എത്രയെന്നും എങ്ങനെയാണ് പണം അടയ്‌ക്കേണ്ടതെന്നും ഇത്തരം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രം വിവരം ലഭിക്കുകയും ചെയ്യുന്നു.

ആരോഗ്യമേഖലയിലുള്ളവര്‍,മാധ്യമപ്രവര്‍ത്തകര്‍,എഴുത്തുകാര്‍,സിനിമ-സാംസ്‌കാരിക നായകന്മാര്‍,ലൈഫ്‌സ്റ്റൈല്‍-ബ്യൂട്ടീഷ്യന്മാര്‍,കായിക മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് ഈ ഫീച്ചര്‍ കാര്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് ട്വിറ്ററിന്റെ പക്ഷം.

മറ്റുള്ള പ്ലാറ്റ്‌ഫോമുകളെ പോലെ തന്നെ ചില നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമെ ട്വിറ്റര്‍ സൂപ്പര്‍ ഫോളോ വരുമാനത്തിനുള്ള അര്‍ഹത നല്‍കുകയുള്ളു.ഇതില്‍ പ്രധാനം അക്കൗണ്ടില്‍ കുറഞ്ഞത് 10000 ഫോളോവേഴ്‌സെങ്കിലും ഉണ്ടാകണം.ഒരു മാസത്തില്‍ കുറഞ്ഞത് 25 തവണയെങ്കിലും അക്കൗണ്ടില്‍ ട്വീറ്റുകള്‍ ഇട്ടിരിക്കണം.18 വയസ് പൂര്‍ത്തിയായിരിക്കണം.ഈ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് സൂപ്പര്‍ ഫോളോസ് ബട്ടണായി അപേക്ഷിക്കാം.ഇതിനായി ഹോം ടൈം ലൈനിലെ സൈഡ്ബാറില്‍ ഉള്ള മോണറ്റൈസേഷന്‍ എന്ന ഓപ്ഷനില്‍ സൂപ്പര്‍ ഫോളെ സെലക്ട് ചെയ്യേണ്ടതാണ്.

ആദ്യഘട്ടത്തില്‍ അമേരിക്കയിലും കാനഡയിലുമുള്ള ഐഒഎസ് യൂസര്‍മാര്‍ക്ക് മാത്രമാണ് സൂപ്പര്‍ ഫോളോവേഴ്‌സ് സൗകര്യം ഒരുക്കിയിട്ടുള്ളത്.വൈകാതെ മറ്റെല്ലാ രാജ്യങ്ങളിലും ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.