Sections

ഫോര്‍ഡിന്റെ പ്ലാന്റുകള്‍ ടാറ്റ ഏറ്റെടുക്കുമോ? തൊഴിലാളികള്‍ക്ക് പ്രതീക്ഷ

Saturday, Oct 09, 2021
Reported By Admin
ford plant

2008 മാര്‍ച്ച് മാസത്തില്‍ ഫോര്‍ഡിന്റെ പക്കല്‍ നിന്നും ജാഗ്വര്‍ ലാന്റ് റോവര്‍ 2.3 ബില്യണ്‍ ഡോളറിന് ടാറ്റ വാങ്ങിയിരുന്നു


രാജ്യത്തെ കാര്‍ ഉല്‍പ്പാദനത്തില്‍ നിന്ന് പിന്മാറിയ ഫോര്‍ഡിന്റെ പ്ലാന്റുകള്‍ ടാറ്റ ഏറ്റെടുത്തേക്കും. ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. ഗുജറാത്തിലും തമിഴ്നാട്ടിലുമുള്ള പ്ലാന്റുകളുടെ കാര്യത്തിലാണ് ചര്‍ച്ച. തൊഴില്‍ നഷ്ടപ്പെടുമെന്ന് ഭയന്ന നിരവധി തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകുന്നതാണ് ഈ വാര്‍ത്ത.

2008 മാര്‍ച്ച് മാസത്തില്‍ ഫോര്‍ഡിന്റെ പക്കല്‍ നിന്നും ജാഗ്വര്‍ ലാന്റ് റോവര്‍ 2.3 ബില്യണ്‍ ഡോളറിന് ടാറ്റ വാങ്ങിയിരുന്നു. ഈ ഇടപാട് നടക്കുകയാണെങ്കില്‍ ഫോര്‍ഡിന്റെ അസറ്റ് ടാറ്റ വാങ്ങുന്ന രണ്ടാമത്തെ ഇടപാടായിരിക്കുമിത്. 

രാജ്യത്ത് പരിസ്ഥിതി സൗഹൃദ വാഹന രംഗത്ത് വന്‍ കുതിപ്പ് നടത്തുകയാണ് ടാറ്റ. അതിനാല്‍ തന്നെ തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയും പ്ലാന്റുകള്‍ ടാറ്റയ്ക്ക് വലിയ നേട്ടമാകും. രാജ്യത്ത് നിലവില്‍ മൂന്ന് പാസഞ്ചര്‍ കാര്‍ നിര്‍മ്മാണ പ്ലാന്റുകളാണ് ടാറ്റയ്ക്കുള്ളത്. അതിലൊന്ന് ഫിയറ്റ് ക്രിസ്ലറുമായി ചേര്‍ന്നുള്ളതാണ്.

തമിഴ്‌നാട്ടില്‍ ടാറ്റയ്ക്ക് ഇപ്പോള്‍ പ്ലാന്റില്ല. എന്നാല്‍ ഗുജറാത്തില്‍ ഫോര്‍ഡിന്റെ പ്ലാന്റിനോട് തൊട്ടടുത്ത് ടാറ്റ മോട്ടോര്‍സിനും കാര്‍ നിര്‍മ്മാണ പ്ലാന്റുണ്ട്. ഫോര്‍ഡ് പിന്മാറിയതോടെ പ്ലാന്റ് നടത്തിപ്പിന് മറ്റൊരു കമ്പനിയെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.