Sections

സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ ഉള്ളിടത്തോളം കാലം ഈ സംരംഭത്തിന് ഡിമാന്റ് കുറയില്ല

Wednesday, Oct 13, 2021
Reported By Aswathi Nurichan
multani mitti

ഇതിന് ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ വന്‍ ഡിമാന്‍ഡ് ആണെന്ന് സെര്‍ച്ച് ചെയ്തു നോക്കിയാല്‍ അറിയാവുന്നതാണ്
 

സ്വന്തമായി ഒരു ബിസിനസ് എന്നതാണോ നിങ്ങളുടെ സ്വപ്‌നം? അതും വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍. എന്നാല്‍ നിങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു ബിസിനസിനെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. നിരവധി ആളുകള്‍ ചെയ്യുന്നതും മികച്ച സാധ്യതയുള്ളതുമായ ബിസിനസ് ആശയമാണ് റീപാക്കിങ്.

ഈ ബിസിനസ് ആരംഭിക്കുന്നതിനായി നിങ്ങള്‍ക്ക് ആകെ ആവശ്യമുള്ളത് ട്രേഡിങ് ആന്റ് റീ പാക്കിങ്ങ് ലൈസന്‍സ് മാത്രമാണ്. അതു മാത്രമല്ല നിങ്ങളുടെ ആനുവല്‍ ടേണോവര്‍ പത്തു ലക്ഷത്തിനു മുകളില്‍ മാത്രമാണെങ്കില്‍ ജിഎസ്ടി കൊടുത്താല്‍ മതി. നിരവധി രീതിയിലുള്ള റീപാക്കിങ് ബിസിനസുകള്‍ ഉണ്ട്. സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന ആളുകള്‍ക്കിടയില്‍ അനായാസം വില്‍പ്പന നടത്താന്‍ സാധിക്കുന്ന ഉല്‍പന്നത്തിന്റെ റീപാക്കിങ് സംരംഭത്തെ കുറിച്ച് അറിയാം. മുള്‍ട്ടാണി മിട്ടി എന്നാണ് ഉല്‍പന്നത്തിന്റെ പേര്‌.

മുള്‍ട്ടാണി മിട്ടി എന്നാല്‍ പാകിസ്ഥാനിലുള്ള ഒരു പ്രത്യേകതരം മണ്ണിനം ആണ്. എന്നാല്‍ ഇത് ഇന്ത്യയിലെ രാജസ്ഥാനില്‍ ലഭിക്കുന്നതാണ്. ഇന്ന് കമ്പോളത്തില്‍ ഇതിന് വലിയ വില തന്നെയുണ്ട്. ഇത് പ്രധാനമായും ഉപയോഗിക്കുന്നത് സ്ത്രീകളാണ്. മുഖത്തും ശരീരത്തിലും കാണുന്ന പാടുകള്‍, കുരുക്കള്‍, രോമങ്ങള്‍ അങ്ങിനെ ഏതൊരു സൗന്ദര്യ പ്രശ്‌നത്തിനുള്ള ഒരു പരിഹാരമാണ് മുള്‍ട്ടാണി മിട്ടി എന്ന ഈ മണ്ണ്.

ഇതിന് ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ വന്‍ ഡിമാന്‍ഡ് ആണെന്ന് സെര്‍ച്ച് ചെയ്തു നോക്കിയാല്‍ അറിയാവുന്നതാണ്. 227 ഗ്രാം മുള്‍ട്ടാണിമിട്ടിയുടെ വില ഏകദേശം 2500 രൂപ വരെയാണ്. ഇത് നിങ്ങള്‍ക്ക് 6 രൂപ,7 രൂപ നിരക്കില്‍ ഇന്ത്യ മാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് ലഭിക്കുന്നതാണ്. പക്ഷേ മാക്‌സിമം വാങ്ങേണ്ട ക്വാണ്ടിറ്റി 25 കിലോഗ്രാം മുതല്‍ 300 കിലോഗ്രാം വരെ ആയിരിക്കും.

നിങ്ങള്‍ക്ക് ആവശ്യമുള്ളത് എത്രയാണോ അത്തരത്തിലുള്ള ഒരു സെല്ലേറെ കണ്ടെത്തിയ ശേഷം ഈ മണ്ണ് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പിന്നീട് ഇത് പൊടിച്ചെടുക്കുന്നതിനാവശ്യമായ ഫ്‌ലോര്‍മില്‍ വേണം. ഇതിന്റെ വില എകദേശം 12000 രൂപയുടെ അടുത്താണ്. ഇത് ആമസോണ്‍ പോലുള്ള സൈറ്റുകളില്‍ ലഭിക്കുന്നതാണ്. 

ഇതില്‍ നിന്ന് നിങ്ങള്‍ ഉണ്ടാക്കുന്ന പ്രോഡക്ട് ആമസോണ്‍,ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ സൈറ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് റിസെല്‍ ചെയ്യാവുന്നതുമാണ്. ഇതിന് പ്രത്യേകം ലൈസന്‍സിന് ആവശ്യകതയും ഇല്ല. ഫ്‌ലോര്‍മില്‍, വെയില്‍ സ്‌കില്‍, മറ്റു ചിലവുകള്‍ എല്ലാം കൂടി ചേര്‍ത്ത് ഏകദേശം ഇരുപതിനായിരം രൂപയാണ് ഇതിന് ചിലവായി വരുന്നത്. ഇനി ഏകദേശം അഞ്ച് കിലോ മുള്‍ട്ടാണിമിട്ടി ഉണ്ടാക്കാനുള്ള ചിലവ് നോക്കിയാല്‍ തന്നെ അത് ഏകദേശം 1650 രൂപ വരെ മാത്രമേ വരുന്നുള്ളൂ. 

ഇത്രയും നോക്കുമ്പോള്‍ തന്നെ ഏകദേശം 12000 രൂപയുടെ അടുത്ത് വരുമാനം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. നിരവധി ആളുകള്‍ ആമസോണിലൂടെയും ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയും അവര്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ വിറ്റ് വരുമാനം നേടുന്നുണ്ട്. വ്യത്യസ്തമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് അതിന് ഒരു പേരും നല്‍കി വിറ്റു കഴിഞ്ഞാല്‍ മികച്ച വരുമാനം നേടാം. വില്‍പ്പനയ്ക്കായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും കൂട്ടുപിടിക്കുന്നത് ഉത്തമമാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.