Sections

രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നാല് ദിവസംകൊണ്ട് ഈ ഓഹരി നല്‍കിയത് 300 കോടി

Tuesday, Oct 12, 2021
Reported By Admin
rakesh junjunwala

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിപണിയില്‍ ചാഞ്ചാട്ടമുണ്ടായ 2020 സെപ്റ്റംബറിലാണ് ജുന്‍ജുന്‍വാല ടാറ്റയുടെ ഓഹരിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയത്


നസാറ ടെക്നോളജീസ്, ടൈറ്റന്‍ കമ്പനി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളുടെ വില ഈയിടെ കുതിച്ചതോടെ രാകേഷ് ജുന്‍ജുന്‍വാലയുടെ ആസ്തിയില്‍ വര്‍ധനവുണ്ടായത് 375 കോടി രൂപ. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വിലയിലെ വര്‍ധനവിലൂടെമാത്രം അദ്ദേഹം സ്വന്തമാക്കിയത് 300 കോടിയിലേറെ. 

298ല്‍നിന്ന് 448 നിലവാരത്തിലേക്ക് ടാറ്റ മോട്ടോഴ്സിന്റെ ലക്ഷ്യവില മോര്‍ഗന്‍ സ്റ്റാന്‍ലി ഈയിടെ ഉയര്‍ത്തിയിരുന്നു. ഈ ലക്ഷ്യവിലക്ക് തൊട്ടുതാഴെയാണ് ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വിലയില്‍ വ്യാപാരം നടക്കുന്നത്. ചൊവാഴ്ച വില 430 രൂപവരെ ഉയര്‍ന്നിരുന്നു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിപണിയില്‍ ചാഞ്ചാട്ടമുണ്ടായ 2020 സെപ്റ്റംബറിലാണ് ജുന്‍ജുന്‍വാല ടാറ്റയുടെ ഓഹരിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയത്. ആ കാലയളവില്‍ നാലുകോടി ഓഹരികളാണ് അദ്ദേഹം സ്വന്തമാക്കിയത്. 2021 ജൂണിലെ കണക്കുപ്രകാരം കമ്പനിയിലെ 1.14ശതമാനം ഓഹരികള്‍ അദ്ദേഹത്തിന്റെ കൈവശമാണ്.

നാല് വ്യാപാര ദിനങ്ങളിലായി ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വിലയില്‍ 77 രൂപയുടെ വര്‍ധനവാണുണ്ടായത്. ഈ വര്‍ധനമാത്രം കണക്കിലെടുക്കുമ്പോള്‍ ഒരൊറ്റ ഓഹരിയില്‍നിന്നുമാത്രം ജുന്‍ജുന്‍വാല നാലുദിവസംകൊണ്ട് സ്വന്തമാക്കിയത് 300 കോടിയിലേറെ രൂപയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.