Sections

നിങ്ങളുടെ വീട്ടില്‍ വനിതയാണോ ഗൃഹനാഥ? എങ്കില്‍ കുട്ടികള്‍ക്ക് കിട്ടും പഠനസഹായം

Wednesday, Sep 29, 2021
Reported By Admin
mother children

ഒരു കുടുംബത്തില്‍ പരമാവധി രണ്ടു കുട്ടികള്‍ക്കാണു ധനസഹായം


നിങ്ങളുടെ ഗൃഹത്തിന്റെ ഭരണച്ചുമതല വനിതയ്ക്കാണോ? എങ്കില്‍ ഇത്തരം വീടുകളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ പഠന സഹായം നല്‍കും. വനിതാ ശിശുവകുപ്പു നല്‍കുന്ന വിദ്യാഭ്യാസ ധനസഹായത്തിന് ബിപിഎല്‍ വിഭാഗത്തിലെ വിവാഹമോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, അസുഖം മൂലം ജോലി ചെയ്തു കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തവരുടെ ഭാര്യമാര്‍, നിയമപരമായി വിവാഹിതരല്ലാത്ത അമ്മമാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. 

ഒരു കുടുംബത്തില്‍ പരമാവധി രണ്ടു കുട്ടികള്‍ക്കാണു ധനസഹായം. ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ളവര്‍ക്ക് 3000 രൂപ, 6 - 10 ക്ലാസുകാര്‍ക്ക് 5000 രൂപ, പ്ലസ് വണ്‍, പ്ലസ് ടു, ഐ ടി ഐ വിദ്യാര്‍ത്ഥികള്‍ക്ക് 7500 രൂപ, ബിരുദം മുതല്‍ ഉയര്‍ന്ന കോഴ്‌സില്‍ പഠിക്കുന്നവര്‍ക്ക് 10000 രൂപ എന്നിങ്ങനെ പ്രതിവര്‍ഷം ലഭിക്കും.

അപേക്ഷ ഓണ്‍ലൈനായി www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ തൊട്ടടുത്ത ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.