Sections

വളരെ ചെറിയ മുതല്‍ മുടക്കില്‍ ജോലിയുടെ കൂടെ ചെയ്യാന്‍ സാധിക്കുന്ന ബിസിനസ് ആശയമിതാ...

Friday, Oct 08, 2021
Reported By Aswathi Nurichan
motorcycle riding

യാതൊരു രീതിയിലും ഇത് നിങ്ങളുടെ പ്രധാന ജോലിയെ ബാധിക്കുകയില്ല. നിങ്ങള്‍ക്ക് ഒഴിവുള്ള സമയങ്ങളില്‍ ഇത് ചെയ്യാവുന്നതാണ്


കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരു ബിസിനസ് ആരംഭിക്കുക എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങി വിജയം കൈവരിക്കാന്‍ സാധിക്കുന്ന ബിസിനസുകള്‍ വളരെ കുറവാണ് എന്ന് തന്നെ പറയാം. എന്ന് മാത്രമല്ല തുടക്കത്തില്‍ കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങിയാലും പിന്നീട് ടാക്‌സ്,ലൈസന്‍സ് എന്നിവയ്ക്കു വേണ്ടി പണം നല്‍കേണ്ടി വരികയും ചെയ്യാറുണ്ട്. എന്നാല്‍ വെറും 2000 രൂപ മാത്രം ഉപയോഗിച്ച് യാതൊരുവിധ ടാക്‌സ് പ്രശ്‌നങ്ങളും ഇല്ലാതെതന്നെ ആരംഭിക്കാവുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ പറയുന്നത്.

ഇത്തരത്തില്‍ യാതൊരുവിധ ടാക്‌സും നല്‍കാതെ തന്നെ ആര്‍ക്കു വേണമെങ്കിലും ആരംഭിക്കാവുന്ന ഒരു ബിസിനസ് ആണ് മൊബൈല്‍ ആക്‌സസറീസിന്റെ ഡീലര്‍ ആവുക എന്നത്. എന്നുമാത്രമല്ല ഇതോടൊപ്പം തന്നെ നിങ്ങള്‍ക്ക് മറ്റു ജോലികളും ചെയ്യാവുന്നതാണ്. യാതൊരു രീതിയിലും ഇത് നിങ്ങളുടെ പ്രധാന ജോലിയെ ബാധിക്കുകയില്ല. നിങ്ങള്‍ക്ക് ഒഴിവുള്ള സമയങ്ങളില്‍ ഇത് ചെയ്യാവുന്നതാണ്.

ഇതിനായി ചെയ്യേണ്ടത് ആഴ്ചയില്‍ രണ്ടു ദിവസം നിങ്ങള്‍ കേരളത്തില്‍ എവിടെയാണോ അവിടുത്തെ മാര്‍ക്കറ്റില്‍ പോയി അതായത് കോഴിക്കോട്, മലപ്പുറം എറണാകുളം എവിടെ നിന്നു വേണമെങ്കിലും ആക്‌സസറീസ് പര്‍ച്ചേസ് ചെയ്യുക എന്നതാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഏറ്റവും കുറവ് വിലയ്ക്ക് ലഭിക്കുന്ന ഹോള്‍ സെയില്‍ ഡീലറെ കണ്ടെത്തുക എന്നതാണ്. അതിനുശേഷം നിങ്ങളുടെ വീടിന് അടുത്തുള്ള മൊബൈല്‍ ഷോപ്പുകള്‍ കണ്ടെത്തി പര്‍ച്ചേസ് ചെയ്ത മൊബൈല്‍ ആക്‌സസറീസ് വില്‍ക്കുക എന്നതാണ്.

വീടിന് അടുത്ത് 30 ഷോപ്പ് ഉണ്ടെങ്കില്‍ അതില്‍ 15 എണ്ണം കവര്‍ ചെയ്യാന്‍ സാധിച്ചാല്‍ തന്നെ വളരെയധികം ലാഭം ലഭിക്കുന്നതാണ്. എന്നാല്‍ സാധനങ്ങള്‍ പര്‍ച്ചേസ്  ചെയ്യുമ്പോള്‍ മൊബൈല്‍ ആക്‌സസറീസ് സപ്ലയര്‍ ആണെന്ന കാര്യം പ്രത്യേകം പറയണം. ആദ്യമായി വാങ്ങുമ്പോള്‍ വളരെ കുറഞ്ഞ വിലയിലുള്ള 10 ഇയര്‍ ഫോണുകള്‍, യുഎസ്ബി കേബിള്‍, 2 ചാര്‍ജറുകള്‍, കുറച്ച് മെമ്മറി കാര്‍ഡ്, 2 ബ്ലൂടൂത് സ്പീക്കര്‍ എന്നിവ വാങ്ങിച്ചു ഷോപ്പില്‍ കൊണ്ട് പോയി വില്‍ക്കുക. ഇത്രയും വാങ്ങാന്‍ 2000 രൂപ മാത്രം മതി. പിന്നെ വാങ്ങാന്‍ പോവുന്നതിനു ഒരു ബൈക്ക് ഉണ്ടെകില്‍ അത് നല്ലതായിരിക്കും .

ഇത്രയും മാത്രമാണ് ചെലവ്. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ട് ആണെന്ന് തോന്നിയാലും പിന്നീട് വന്‍ ലാഭം നേടാവുന്നതാണ്. കൂടാതെ ഇതിന് യാതൊരു സെയില്‍സ്, സര്‍വീസ് ടാക്‌സ് നല്‍കേണ്ടതും ഇല്ല. കുറഞ്ഞ ചിലവില്‍ ഒരു ബിസിനസ് ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും മൊബൈല്‍ ആക്‌സസറീസ് ഡീലര്‍ ജോലി തിരഞ്ഞെടുക്കാവുന്നതാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.